2012, മേയ് 7, തിങ്കളാഴ്‌ച

സുഹൂരി ഷാ നൂരി ഭാഗം [33]

=============================================================
ആലിമീങ്ങളോട് സ്നേഹം 
----------------------------------------------------------------------------------------------------------
ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കാനിക്കാനും ആദരിക്കേണ്ടവ
രെ ആദരിക്കാനും അദ്ദേഹം ഒരു ലുബ്ദും കാണിച്ചില്ല,മതപണ്ഡിത
ന്മാരെ അദ്ദേഹം ബഹുമാനിച്ചിരുന്നു,തന്റെ ശൈഖായ നൂറുല്‍ മശാ
ഇഖ് പഠിപ്പിച്ചതാണ് ഈ ശൈലി,പരിശുദ്ധ ഖുര്‍ആനിന്റെയും ഹദീ 
സുകളുടെയും ബാഹ്യവും ആന്തരികവുമായ വിജ്ഞാനം സമ്പാദിച്ച 
മഹാനായിരുന്നു നൂറുല്‍ മശാഇഖ് [റ],
ഇല്മിലും തഖ്‌ വയിലും തന്നേക്കാളും എത്രയോതാഴെ പടിയില്‍ കിട
ക്കുന്നവരാണെങ്കിലും മതപണ്ഡിതന്മാര്‍ വരുന്നത് കണ്ടാല്‍ ഇരി
ക്കുന്നേടത്ത് നിന്നും എഴുന്നേറ്റ് ബഹുമാനപുരസ്സരം അവരെ സ്വീക 
രിച്ചിരുത്തുക നൂറുല്‍ മശാഇഖ്[റ]ന്റെ സമ്പ്രദായമായിരുന്നു,
സുഹൂരിഷാ നൂരി[റ]യുടെ തഅലീമിന്റെ സദസ്സില്‍ നിരവധി മത
പണ്ഡിതന്മാരും ഉണ്ടായിരുന്നു.ശരീഅത്തിന്റെ ഇല്‍മുകള്‍ കൊണ്ട് 
അനുഗ്രഹീതമായിരുന്ന അവരില്‍ പലരും അസ് റാറിന്റെ ഇല്‍മി
നെതോട്ട് അജ്ഞരായിരുന്നു.എന്നാല്‍ അവരുടെ ഈ അജ്ഞത
യെ സദസ്സില്‍ വെച്ച് മറച്ച് പിടിക്കുവാന്‍ അദ്ദേഹം ശ്രമിക്കുമായി
രുന്നു.തഅലീമിലെ വിഷയങ്ങള്‍ സംബന്ധിച്ച് സദസ്സിനോട് ചോ 
ദ്യം ചോദിക്കുന്ന ഘട്ടത്തില്‍ മഹാനവര്‍കള്‍ മുസ് ലിയാക്കന്മാരെ 
നോക്കി പറയും ,
"മുസ് ലിയാര്‍ക്ക് അറിയാം നിങ്ങള്‍ പറയണ്ട"
ഇത് പറഞ്ഞ ശേഷം സദസ്സിനോടായി പറയും 
"ഉസ്താദിനോട് ചോദിക്കണ്ട ഉസ്താദേ നിങ്ങള്‍പറഞ്ഞു കൊടുക്കരുത് 
ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടാതെ വിഷമിക്കുന്ന മുസ്‌ലിയാര്‍ക്ക് മ
ഹാനവര്‍കളുടെ ഈ വാക്ക്‌ വളരെ ആശ്വാസമായിരുന്നു.തഅലീമി
ന്റെ സദസ്സ് പിരിഞ്ഞാല്‍ മുഖ് ലിസീങ്ങളായ പണ്ഡിതന്മാര്‍ പറയു 
ന്നത് കേള്‍ക്കാം ,,
"ആ ഇല്‍മ് എനിക്ക് അറിയില്ലായിരുന്നു,നമ്മുടെ ഇസ്സത്തിനെ മറ്റു 
ള്ളവരുടെ ഇടയില്‍ താഴ്ത്താതെയാണ് അദ്ദേഹം പെരുമാറിയത്"
==============================================
സയ്യിദിന്റെ ഗുലാം 
==============================================================
സുഹൂരിഷാ നൂരി[റ]സയ്യിദ്‌ കുടുമ്പത്തില്‍ പെട്ട ആളല്ല;എന്നാല്‍ 
തന്റെ ശൈഖായ നൂറുല്‍ മശാഇഖ് [റ]സയിദ്‌ കുടുംബത്തില്‍ പെട്ട 
മഹാനാണ് ,നൂറുല്‍ മശാഇഖ് [റ]ഹസൈനിയും ഹുസൈനിയും ആ 
ണെന്നതില്‍ ഏറെ അഭിമാനിച്ചിരുന്ന ആളായിരുന്നു അദ്ദേഹം.സാ 
ദാത്തീങ്ങള്‍ സക്കാത്ത് വിഹിതം സ്വീകരിക്കാറില്ല,തന്റെ ശൈഖ്
സാദാത്താണെന്നതില്‍ ബഹുമാന സൂചികമായി സുഹൂരിഷാ നൂരി 
[റ]യും സക്കാത്ത് വിഹിതം സ്വീകരിച്ചിരുന്നില്ല.ഇത് അദ്ദേഹത്തി
ന്റെ മാത്രം പ്രത്യേക ചര്യകളായിരുന്നു.ഇതാ ഒരു സംഭവം .
പെരിന്തല്‍മണ്ണ മണ്ണാര്‍മലയിലെ പൗരപ്രമുഖനും സമ്പന്നനുമായി 
രുന്ന മര്‍ഹൂം കണ്ണമ്പള്ളി ബാപ്പുഹാജി സുഹൂരിഷാനൂരി[റ]വിനോട്
പറഞ്ഞു ,
"ശൈഖുനാ,എന്റെ വശം ഒരു ചാക്ക് സക്കാത്തിന്റെ നെല്ലുണ്ട് .അത് 
ഞാന്‍ മാണൂര്‍ വഴി [ശൈഖുനായുടെ ഭാര്യ വീട് നില്‍ക്കുന്ന സ്ഥലം]
പോകുന്ന ബസ്സില്‍ കയറ്റി അയക്കട്ടെ"
മുഴുപ്പട്ടിണിയും അരപ്പട്ടിണിയുമായി കഴിയുന്ന സുഹൂരിഷാ നൂരി[റ]
വിന്റെ കുടുംബസ്ഥിതി കണ്ണമ്പള്ളി  ബാപ്പുഹാജിക്ക് നന്നായി അറി
യാം,അത് കൊണ്ടാണ് ചെറിയൊരു ആശ്വാസ നടപടി എന്ന നില 
ക്ക് ഒരു ചാക്ക് നെല്ല് കൊടുത്തയക്കുവാന്‍ ബാപ്പുഹാജി മുന്നോട്ട് വ
ന്നത് .എന്നാല്‍ എത്ര വിഷമം സഹിച്ചാലും തന്റെ തഖ്‌ വക്ക്‌ നേരി 
യ പോറല്‍ പോലും ഏല്‍ക്കുവാനോ സൃഷ്ടികളിലേക്ക്‌ ശ്രദ്ധ തിരി
ക്കുവാനോ മഹാനവര്‍കള്‍ തയ്യാറായിരുന്നില്ല.മഹാനവര്‍കള്‍ 
കണ്ണമ്പള്ളി ബാപ്പു ഹാജിയോട് പറഞ്ഞു ,
"സക്കാത്ത് സമ്പത്തിന്റെ അഴുക്കാണ്.അത് സാദാത്തീങ്ങള്‍ക്ക് 
പറ്റുകയില്ല,ഞാന്‍ സയ്യിദ്‌ അല്ല ,എന്നാല്‍ എന്റെ ശൈഖ് സയ്യിദ്‌ 
ആണ് ,സയ്യിദായ ശൈഖിന്റെ ഗുലാമാണ് ഞാന്‍ അത് കൊണ്ട് 
എനിക്ക് ആ സക്കാത്ത് വേണ്ട "
===============================================
തുടര്‍ ഭാഗം കാണാന്‍ ഇതില്‍ ക്ലിക്ക്‌ ചെയ്യുക 
http://kamaalullaashaa.blogspot.com/2012/05/34.html
========================================================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ