സുഹൂരിഷാ നൂരി ഭാഗം [36] end എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സുഹൂരിഷാ നൂരി ഭാഗം [36] end എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012, മേയ് 13, ഞായറാഴ്‌ച

സുഹൂരിഷാ നൂരി ഭാഗം [36] end

-----------------------------------------------------------------------------------------------------------------
സില്‍സില നൂരിയ്യ:
------------------------------------------------------------------------------
സുല്‍ത്താനുല്‍ ആരിഫീന്‍ ഗൗസുല്‍ അഅളം മുഹ് യുദ്ധീന്‍ ശൈഖ്
[റ]ന്റെ ഖാദിരി ത്വരീഖത്തിന്റെയും,സുല്‍ത്താനുല്‍ ഹിന്ദ്‌ ഖാജാ മു 
ഈനുദ്ധീന്‍ ചിശ്തി അജ്മീരിയുടെ ചിശ്തി ത്വരീഖത്തിന്റെയും പു 
നരുദ്ധാരകനായ ശൈഖും,മശാഇഖെ ത്വരീഖത്തിന്റെ നേതാവുമാ
ണ്‌ സൂഫികളുടെ ഈറ്റില്ലമായ ഹൈദരാബാദില്‍ ഉദിച്ചുയര്‍ന്ന നൂറു
ല്‍ മശാഇഖ് സയ്യിദ്‌ നൂരിഷാതങ്ങള്‍ [ഖ:സി]നാല് പതിറ്റാണ്ട് കാ
ലത്തോളം ഇന്ത്യ മുതല്‍ ദക്ഷിണാഫ്രിക്ക വരെയുള്ള നാല്പതോളം 
രാജ്യങ്ങളില്‍ തൗഹീദിന്റെ ദിവ്യ പ്രഭ ചൊരിഞ്ഞ,ഇസ്‌ലാമിക പ്ര 
ബോധന രംഗത്ത്‌ നിസ്തുലമായ സേവനം കാഴ്ച വെച്ച ആ മഹാനാ
യ ആത്മീയ ഗുരുവിന്റെ പ്രതിനിധിയായി കേരളത്തിലെത്തിയ സൂ
ഫിവര്യനാണ് സുഹൂരിഷാ നൂരി[റ]
നൂറുല്‍ മശാഇഖ് [റ]ലൂടെ കരസ്ഥമാക്കിയ തൗഹീദിന്റെ ദിവ്യ പ്രഭ 
യുടെ അണയാത്ത കിരണങ്ങള്‍ മുസ്‌ലിം ജന ഹൃദയങ്ങളിലേക്ക് 
സന്നിവേശിപ്പിച്ച മഹാനാണ് സുഹൂരിഷാ നൂരി[റ]അദ്ദേഹം കൊളു
ത്തി വെച്ച ആ തൗഹീദിന്റെ പ്രകാശ നാളംഇന്നും പൂര്‍വ്വോപരി ജ്വ
ലിച്ചുയര്‍ന്നു നില്‍ക്കുന്നു ,
കുഫ് റിന്റെയും ശിര്‍ക്കിന്റെയും പോരുളറിയാത്ത ഇരുളടഞ്ഞ് കിട 
ന്നിരുന്ന നിരവധി ഹൃദയങ്ങളെ "ലാ ഇലാഹ ഇല്ലല്ലാഹ് "എന്ന ക 
ലിമതു തൗഹീദിലൂടെ ഈമാനിക പ്രകാശത്തിന്റെ പ്രഭവ കേന്ദ്രങ്ങ 
ളാക്കി മാറ്റിയത് മഹാനവര്‍കളുടെ ത്യാഗോജ്ജ്വലമായ പ്രബോധ
ന പരിശ്രമം മൂലമായിരുന്നു,പണ്ഡിതന്റെയും പാമരന്റെയും കുബേ 
രന്റെയും കുചേലന്റെയും ഖല്‍ബുകളെ അള്ളാഹുവിന്റെ നൂറാനിയ
ത്ത് കൊണ്ട് സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ ദൗത്യനിര്‍വഹണം 
ഇന്നും അഭംഗുരം തുടരുന്നു,
സില്‍സില നൂരിയ്യ:യുടെ കേരളത്തിലെ അമരക്കാരനായിരുന്ന ആ 
മഹാനുഭവന്‍ ഇന്ന് നമ്മോടൊപ്പമില്ല,എന്നിരുന്നാലും അദ്ദേഹത്തി
ലൂടെ പ്രചരിച്ച ആത്മീയ പ്രസ്ഥാനം ഇന്ന് കേരളത്തിലങ്ങോളമി
ങ്ങോളം പൂര്‍വ്വോപരി പ്രശോഭിതമായി നിലനില്‍ക്കുന്നു,ശാഖാപര
മായ പ്രശ്നങ്ങളുടെ പേരിലുള്ള അനാവശ്യ വാദകോലാഹലങ്ങള്‍
ക്കിടയില്‍ നിന്നും സംഘടനയുടെ ഇല്ലാത്ത ഇമേജിനെ വല്ലാതെ 
പൊക്കി കാണിക്കാന്‍ സമ്മേളന പ്രഹസനങ്ങളും മറ്റും നടത്തി 
മനുഷ്യരെ വട്ടം കറക്കുന്ന പ്രബോധക വൈതാളികള്‍ക്കിടയില്‍ 
നിന്നും സത്യം തേടിയെത്തുന്ന മുഖ് ലീസീങ്ങളായ നിരവധി ദീനീ 
സ്നേഹികള്‍ ഇപ്പോള്‍ ഈ സുലൂക്കുമായി ബന്ധപ്പെട്ടു വരുന്നു,പുതു 
തായി സുലൂക്കില്‍ കടന്നു വന്ന മുരീദന്മാരുടെ സൗകര്യാര്‍ത്ഥം കേര 
ളത്തില്‍ പലഭാഗത്തും ഹല്‍ഖകളും ഖാന്‍ഖാഹുകളും സ്ഥാപിക്ക 
പ്പെട്ട് വരുന്നു ,
അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ നൂറുല്‍ മശാഇഖി[റ]ന്റെ വഫാ 
ത്തിന് ശേഷം അദ്ദേഹത്തിന്റെ സീമന്ത പുത്രനും സജ്ജാദ് നശീനു 
മായ ബഹു:സയ്യിദ്‌ മുഹമ്മദ്‌ ആരിഫുദ്ധീന്‍ ജീലാനി എന്ന [നൂറുല്ലാ 
ഷാ നൂരി]യുടെ നേത്രത്വത്തില്‍ ഇന്ന് ഈ ത്വരീഖത്ത് പ്രസ്ഥാനം 
അസൂയാര്‍ഹമായ പുരോഗതി കൈവരിച്ചിട്ടുണ്ട്,കേരളത്തിന്‌ പുറ
മെ തമിഴ്നാട്,കര്‍ണ്ണാടക,ആന്ധ്രപ്രദേശ്‌,മഹാരാഷ്ട്ര,ഗുജറാത്ത്‌ ,രാ 
ജസ്ഥാന്‍ ,തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ സുലൂക്കിന്റെ കീഴിലു
ള്ള ഹല്‍ഖകളും ഖാന്‍ഖാഹുകളും ധാരാളമുണ്ട് .
ഇന്ത്യക്ക്‌ പുറത്ത് ഗള്‍ഫ്‌ രാഷ്ട്രങ്ങളിലും സഊദി അറേബ്യ അടക്ക 
മുള്ള മുസ്‌ലിം രാഷ്ട്രങ്ങളിലും ലക്ഷക്കണക്കിന് മുസ് ലിംകള്‍ സയ്യി
ദ്‌ അഹമ്മദ്‌ ആരിഫുദ്ധീന്‍ ജീലാനിയുടെ മുരീദന്മാരായുണ്ട് ,ആ 
രാഷ്ട്രങ്ങളിലുള്ള നൂറുല്‍ മശാഇഖ് [റ]ന്റെയും ആരിഫുദ്ധീന്‍ ജീലാനി 
യുടെ ഖുലഫാക്കളാണ്‌ അവിടെ ഈ സില്‍സിലയുടെ 
ചുക്കാന്‍ പിടിക്കുന്നത്‌ ,
ലോക മുസ്‌ലിം ജനതയില്‍ കലര്‍പ്പില്ലാത്ത തൗഹീദിന്റെ പ്രഭാകി 
രണം ചൊരിഞ്ഞ്കൊണ്ട് അവരെ അള്ളാഹുവിനോട് അടുപ്പിക്കുന്ന
തിനുള്ള ഈ മഹല്‍ യജ്ഞത്തില്‍ കേരളക്കാരായ നമുക്കും പങ്കാളി 
കളാകുവാന്‍ ഭാഗ്യമുണ്ടായത് സുഹൂരിഷാ നൂരി[റ]മുഖേനയാണ്,ത്യാ
ഗ നിര്‍ഭരമായ ജീവിതത്തിന്റെ ഉടമയായ ആ ആത്മീയ ഗുരുവര്യ 
നെ അക്ഷരങ്ങളിലൂടെ വരച്ച് കാട്ടുവാന്‍ സാധ്യമല്ല,അദ്ദേഹത്തെ
പ്പോലെ ആയില്ലെങ്കിലും അദ്ദേഹം വെട്ടി തെളിയിച്ച മാര്‍ഗ്ഗത്തിലൂ 
ടെയുള്ള പ്രയാണം നമ്മെ വിജയികളാക്കും,
"നൂറുല്‍ മശാഇഖ് [റ]പറയുകയുണ്ടായി"
"എന്നെപ്പോലെ നിങ്ങളാകുവാന്‍ ശ്രമിക്കുക,എന്നെപ്പോലെ ആയി 
ല്ലെങ്കിലും എന്റെ മാര്‍ഗ്ഗത്തില്‍ അല്‍പമായെങ്കിലും ഗമിക്കുവാന്‍ 
നിങ്ങള്‍ തയ്യാറാകൂ "
അതെ ആ മഹാന്മാരുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്നാല്‍ വിജയി 
കളാകും,തീര്‍ച്ച,ആ വിജയികളുടെ കര്‍മ്മപഥത്തിലേക്ക് ചെറി
യൊരു എത്തിനോട്ടമാണ് മുന്‍ വരികളിലൂടെ പ്രതിപാദിച്ചത്,
"പ്രവാചക ശിരോമണി[സ]പറയുകയുണ്ടായി "
"പ്രവാചകന്മാരുടെ ചരിത്രം പറയല്‍ ഇബാദത്തും ,സജ്ജനങ്ങളു
ടെ ചരിത്രം പറയല്‍ ഗഫ് ഫാറത്തും [ദോഷങ്ങളെ പൊറുപ്പിക്കുന്ന 
ത് ]ആണ് "
[മറ്റൊവസരത്തില്‍ റസൂല്‍ കരീം[സ]അരുളി]
"നീ ആരെ സ്നേഹിച്ചോ,നാളെ അവരോട് കൂടെയാകും"
കരുണാനിധിയായ നാഥാ!മഹാന്മാരായ നിന്റെ ഔലിയാക്കളുടെ 
ചരിത്രം പറയുകയും കേള്‍ക്കുകയും ചെയ്ത ഞങ്ങളുടെ ദോഷങ്ങളെ 
നീ പൊറുത്ത് തരണമേ!,,ഞങ്ങളുടെ മാതാപിതാക്കളുടെയും മറ്റ്
വേണ്ടപ്പെട്ടവരുടെയും ദോഷങ്ങളെയും നീ പൊറുക്കേണമേ!
ഞങ്ങളുടെ മശാഇഖന്മാരുടെ ദറജകളെ ഉന്നതിയില്‍ നിന്ന് 
ഉന്നതിയിലേക്കുയര്‍ത്തേണമേ!
നാഥാ! നിന്റെ സമീപസ്ഥമായ ആ ജേതാക്കളുടെ കൂട്ടത്തില്‍ 
നാളെ ഞങ്ങളെയും ഒരുമിച്ചു കൂട്ടേണമേ!,,,,
ആമീന്‍ 
---------------------------------------------------------
ഖലീഫ അലവി മുസ്‌ലിയാരുടെ ഹസ്രത്ത്‌ 
സുഹൂരിഷാ നൂരി [റ] യുടെ ജീവിത ചരിത്ര 
വിവരണം തല്‍ക്കാലം ഇവിടെ തീരുന്നു 
ഇത് വായിക്കുന്ന എല്ലാവരുടെയും ഖല്‍ബുകളെ 
അള്ളാഹു റാഹത്തും സമാധാനവും നല്‍കി അനുഗ്രഹി
ക്കുമാറാവട്ടെ ആമീന്‍ 
=============================================
എ.പി,ഹംസ നൂരി ബനിയാസ് 
[അജിതപ്പടി]
00971507909604
--------------------------------------------------------