---------------------------------------------------------------------------------------------------
ധര്‍മ്മിഷ്‌ഠന്‍
---------------------------------------------------------------------
ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ ഉദാരമായ സമീപനം സ്വീകരിച്ച മ
ഹാനവര്‍കള്‍ മറ്റുള്ളവര്‍ക്ക് എന്നും അത്ഭുതമായിരുന്നു.ഹൈദരാ
ബാദിലെ റബീഉല്‍ അവ്വല്‍ ഫാത്വിഹാ,റബീഉല്‍ ആഖിര്‍ ഫാത്വി
ഹാ.അജ്മീര്‍ ഉറൂസ് .തര്‍ബ്ബിയ്യത്ത് ക്യാമ്പുകള്‍ തുടങ്ങിയവായിലേ
ക്ക് പിരിവെടുക്കുന്ന ഘട്ടത്തില്‍ ആദ്യം എഴുതുക സ്വന്തം പേരിലു
ള്ള സംഭാവനയാണ് .അതിനുശേഷം മാത്രമേ മറ്റുള്ളവരോട് സംഭാ
വന എഴുതിക്കുകയുള്ളൂ ,പണക്കാര്‍ പോലും ലിജ്ജിക്കുന്ന അവസ്ഥ
യില്‍ അത്ര വലിയ സംഖ്യയാണ് മഹാനവര്‍കള്‍ സംഭാവനയായി
നല്‍കുക ,
തന്റെ കയ്യിലുള്ളത് നോക്കിയല്ല അദ്ദേഹം സംഭാവന നല്‍കുക,ത
ന്റെ കീശ കാലിയായ സന്ദര്‍ഭങ്ങളില്‍ പോലും വലിയ വലിയ സം
ഖ്യകള്‍ സംഭാവനയായി ഓഫര്‍ ചെയ്യുവാന്‍ അദ്ദേഹം മുമ്പോട്ട് വ
ന്നിരുന്നു.ഇവിടെയും അള്ളാഹുവിലുള്ള തവക്കുലിന്റെ മാര്‍ഗ്ഗവും അ
തില്‍ അടി പതറാതെയുള്ള ഇസ്തികാമത്തുമാണ് അദ്ദേഹത്തിന്റെ
കൈ മുതല്‍ ,ഓഫര്‍ ചെയ്ത സംഖ്യ അവധിയെത്തുന്നതിന് മുമ്പ് ത
ന്നെ കൊടുത്ത് വീട്ടുക അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു,താ
ന്‍ പിന്തുടര്‍ന്ന അതേ മാര്‍ഗ്ഗം മറ്റ് ഖുലഫാക്കളും പ്രവര്‍ത്തിക്കണ
മെന്ന് അദ്ദേഹത്തിന് നിര്‍ബന്ധവുമായിരുന്നു ,നൂറുല്‍ മശാഇഖ്
[റ]ന്റെയും സുഹൂരിഷാ നൂരി[റ]ന്റെയും ചര്യ അതേപടി പിന്തുടര്‍ന്ന
ഖുലഫാക്കള്‍ ആദ്യം തങ്ങളുടെ സംഭാവനകള്‍ പറഞ്ഞ ശേഷം
മാത്രമാണ് ഇപ്പോഴും ഖാന്‍ഖാഹുകളില്‍ വെച്ച്
പിരിവെടുക്കാറുള്ളത്,
സില്‍സിലയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളി
ല്‍ സാമ്പത്തിക ഞരുക്കമുണ്ടാകുമ്പോള്‍ അത് പരിഗണിക്കാതെ
കാര്യങ്ങള്‍ ഭംഗിയായി നടത്തുവാന്‍ അദ്ദേഹം മുന്നിട്ടറങ്ങുമായിരു
ന്നു.എന്താകും ഏതാകും എങ്ങിനെയാകും എന്നിത്യാദി ചിന്തകള്‍
അദ്ദേഹത്തെ അലട്ടിയിരുന്നില്ല,ദീനിന്റെ വഴിയില്‍ ഒരു കാര്യം തീ
രുമാനിച്ചാല്‍ അതിനുവേണ്ടി വരവ് നോക്കാതെ ചെലവഴിക്കാനു
ള്ള അദ്ദേഹത്തിന്റെ തന്റേടവും ധൈര്യവും ആശ്ചര്യകരമാണ് ,
ഇവ നടപ്പാക്കുന്നതിന് കാര്യകാരണങ്ങളോ ചുറ്റുപാടുകളോ അദ്ദേ
ഹം പ്രശ്നമാക്കിയില്ല ,
സാമ്പത്തികമായി കടുത്ത ഞരുക്കമുണ്ടെങ്കിലും സാഹചര്യങ്ങള്‍
പ്രതികൂലമാണെങ്കിലും അവയൊന്നും പരിഗണിക്കാതെ ആരോടും
സഹായമഭ്യാര്‍ത്തിക്കാതെ എല്ലാം അള്ളാഹുവില്‍ തവക്കുലാക്കി
പതറാതെ തളരാതെ ഉറച്ചു നില്‍ക്കുവാനുള്ള ഈ ചങ്കൂറ്റം നൂറുല്‍
മശാഇഖ് [റ]ല്‍ നിന്നാണ് അദ്ദേഹം പകര്‍ന്നെടുത്തത് ,സുഹൂരി
ഷാ നൂരി[റ]തഅലീമിനിടയില്‍ പറയുമായിരുന്നു ,
"നിങ്ങളുടെ പെട്ടിക്ക് നൂറു പൂട്ടിട്ട് പൂട്ടിയാലും സുഹൂരിഷാന്റെ മുഖദ്ദ
റിലുള്ളത് അള്ളാഹു നിങ്ങളെകൊണ്ട് എന്റെ കാല്‍കീഴില്‍ കൊ
ണ്ടെത്തിക്കുക തന്നെ ചെയ്യും "
------------------------------------------------------------------------
പോസ്റ്റ് മാനും മണിയോര്‍ഡറും
==============================================================
അതേ മഹാനവര്‍കള്‍ ഒരിക്കലും തരുന്ന കൈകളിലേക്ക് നോക്കി
യില്ല.ആ കൈകൊണ്ട് കൊടുപ്പിച്ചവനെയാണ് അദ്ദേഹം കണ്ടത് .
തന്നവനെ കാണാതെ അവനിലൂടെ യഥാര്‍ത്ഥത്തില്‍ നല്‍കിയ
അനശ്വരനായ ദാത്തിനെയാണ് അദ്ദേഹം എപ്പോഴും ആശ്രയിച്ച
ത് ,സൃഷ്ടികളുടെ കാര്യം നടത്തുന്നത് സൃഷ്ടാവ് തന്നെയാണ് ,എന്നാ
ല്‍ സൃഷ്ടാവിന്റെ പ്രവര്‍ത്തനം ചില മാധ്യമങ്ങളിലൂടെയാണ് വെളി
പ്പെടുക,ഈ മാധ്യമങ്ങളുടെ പിന്നിലുള്ള യാഥാര്‍ത്ഥ്യം കാണാന്‍ ക
ഴിയാത്ത ജനങ്ങള്‍ മാധ്യമങ്ങളെ തങ്ങളുടെ ഉപകാരികളും ഉപദ്രവ
കാരികളുമായി കരുതുന്നു,മഹാനവര്‍കള്‍ ഈ വസ്തുതയെ പോസ്റ്റ്
മാനെ ഉപമേയമാക്കിയാണ് വിശദീകരിക്കുക,
സ്വദേശത്തിന് പുറത്ത് ജോലി ചെയ്യുന്ന മക്കള്‍ മണിയോര്‍ഡര്‍ വ
ഴിയോ,ബാങ്ക് ചെക്ക് മുഖേനയോ പണം അയക്കും.തപാലിലൂടെ
അയക്കുന്ന ഈ പണം /ചെക്ക് പോസ്റ്റ്മാനാണ് മേല്‍വിലാസക്കാ
രന് കൊണ്ട് കൊടുക്കുന്നത് ,പണം ഒപ്പിട്ടുവാങ്ങുന്ന ആള്‍ ആ
പണം തന്നത് പോസ്റ്റ് മാനാണെന്ന് കരുതി ഇനിയും പണം കൊ
ണ്ട് തരണേ എന്ന് പറഞ്ഞ് പോസ്റ്റ് മാനെ സോപ്പിട്ടിട്ട് വല്ല കാര്യ
വുമുണ്ടോ ,?അത് പോലെയാണ് മാധ്യമങ്ങളില്‍ വ്സ്വാസമര്‍പ്പിച്ച്
ആശ്വാസം കൊള്ളുകയും ഫക്ര്‍ നടിക്കുകയും ചെയ്യുന്നവര്‍.അവര്‍
വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ,മാധ്യമങ്ങളെ സൃഷ്ടിച്ചതും അവയി
ലൂടെ കാര്യങ്ങള്‍ നടത്തിത്തരുന്നതും സൃഷ്ടാവായ റബ്ബ് തന്നെയാ
ണ്,ഈ ഉള്‍ക്കാഴ്ചയും കൈകാര്യകര്‍ത്താവ് അള്ളാഹു തന്നെയാ
ണെന്ന നിശ്ചയദാര്‍ഢ്യവും അദ്ദെഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും
പ്രബോധനങ്ങളിലും ഉടനീളം നിഴലിച്ചു നിന്നിരുന്നു ,
----------------------------------------------------------------------
അക്കാലമൊന്ന് വേറെ ഇക്കാലമൊന്ന് വേറെ!
--------------------------------------------------------------------------------------------------------------------
ഇസ്ലാമിക ചരിത്രത്തിലെ പൊന്‍താരകങ്ങളായ സ്വഹാബാക്കളു
ടെ ജീവിതത്തിന്റെ തനിപ്പകര്‍പ്പ് ഈ ഇരുപതാം നൂറ്റാണ്ടിലും പച്ച
യായി ജീവിച്ചു കാണിച്ചു തന്നു എന്നതാണ് സുഹൂരിഷാ നൂരി[റ]ന്റെ
മഹത്വം ,റസൂല്‍ കരീം[സ]യുടെ കാലത്ത് പ്രവാചക പുംഗവരും
അനുചരന്‍മാരും സഹിച്ച ത്യാഗങ്ങളുടെ കരളലയിക്കുന്ന കദനവൃ
ത്താന്തങ്ങള്‍ ഇമ്പമാര്‍ന്ന ഇശലുകളിലൂടെയും കോരിത്തരിപ്പിക്കുന്ന
വാഗ്ധോരണികളിലൂടെയും അനുവാചക ഹൃദയങ്ങളിലേക്ക് പകര്‍
ന്ന് കൊടുക്കുവാന്‍ കഴിവുള്ള പ്രഗല്‍ഭര്‍ഇന്ന് ധാരാളമുണ്ട് ,ആ മഹാ
രഥന്മാരുടെ ത്യാഗോജ്ജ്വലമായ വിരേതിഹാസങ്ങള്‍ അയവിറ
ക്കാനുള്ള "സ്മരണകള്‍ "എന്നിലുപരി.അത് സ്വന്തം ജീവിതത്തില്‍
അനുകരിക്കപ്പെടേണ്ടവയാണെന്നുള്ള തിരിച്ചറിവ് .പക്ഷെ ഇന്നാര്‍
ക്കുമില്ല.ഇതേ പറ്റി പറഞ്ഞാല്‍ കിട്ടുന്ന പ്രതികരണം ഇതാണ് .
"അക്കാലമൊന്നു വേറെ ഇക്കാലമൊന്നു വേറെ "
എന്നാല്‍ സുഹൂരിഷാ നൂരി[റ]ന്റെ കാഴ്ചപ്പാട് മറിച്ചായിരുന്നു.1400,
വര്‍ഷങ്ങള്‍ക്ക് മുമ്പ് അള്ളാഹുവില്‍ നിന്ന് അവതീര്‍ണമായ പരിശു
ദ്ധ ഖുര്‍ആന്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ ഇന്നും നില നില്‍ക്കു
ന്നു,പരിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനമാണ് റസൂല്‍ കരീം[സ]യുടെ
ജീവിതം.പ്രവാചക ശിരോമണിയുടെയും സ്വഹാബാക്കളുടെയും ജീ
വിത രീതി അര്‍ത്ഥ ശങ്കക്കിടമില്ലാത്ത വിധം വ്യക്തമായി രേഖപ്പെ
ടുത്തപ്പെട്ട ഗ്രന്ഥങ്ങള്‍ സുലഭമാണ്.
പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുറുകെപിടിക്കുവാനാണ് മുസ്
ലിങ്കളോട് അള്ളാഹുവിന്റെ റസൂല്‍ [സ] കല്‍പ്പിച്ചത് .എന്നിരിക്കെ
കാലത്തിന്റെ അതിര്‍ വരമ്പുകള്‍ നിര്‍ണയിച്ച് ഖുര്‍ആനിലെ അധ്യാ
പനങ്ങളില്‍ നിന്നും,തിരുചര്യകളില്‍ നിന്നും ഒളിച്ചോടുകയാണ് മു
സ് ലിം സമൂഹം ചെയ്യുന്നതെന്ന് അദ്ദേഹം സോദാഹരണം ചൂണ്ടി
ക്കാണിക്കുമായിരുന്നു.തഅലീമിനിടയില്‍ ചില ആയത്തുകള്‍ ഓതി
മുന്നിലിരിക്കുന്ന എതെങ്കിലും മുസ് ലിയാരോട് അര്‍ത്ഥം പറയുവാന്‍
ആവശ്യപ്പെടുമായിരുന്നു.എന്നിട്ട് ചോദിക്കുമായിരുന്നു,
"ഈ ആയത്ത് 1400-വര്‍ഷം മുമ്പുള്ളവര്‍ക്ക് മാത്രം ബാധക
മായതാണോ"?
വാസ്തവത്തില്‍ അദ്ദേഹത്തിന്റെ ഈ ചോദ്യം വര്‍ത്തമാനകാലത്ത്
ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ് ,
------------------------------------------------------------------------------
തുടര്ഭാഗം കാണാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക
http://kamaalullaashaa.blogspot.com/2012/05/35.html
===================================================================
തുടര്ഭാഗം കാണാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക
http://kamaalullaashaa.blogspot.com/2012/05/35.html
===================================================================
