ഹൈദര്‍ മുസ് ലിയാര്‍ ഭാഗം -4 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഹൈദര്‍ മുസ് ലിയാര്‍ ഭാഗം -4 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

ഹൈദര്‍ മുസ് ലിയാര്‍ ഭാഗം -4-

പിഴച്ച ഫത് വയും ഫിത്‌ നകളും
===============================
                   പിഴച്ച ഫത് വയും ഫിത്‌ നകളും
-----------------------------------------------------------------
ബഹു മാനപ്പെട്ട നൂറുല്‍ മശായിഖ് [റ]ന് കേരള മുസ്ലിങ്ങള്‍ക്കിടയില്‍ ഉണ്ടായ ആദരവാര്‍ന്ന അംഗീ
കാരവും സില്‍സില നൂരിയ്യ:ക്കുണ്ടായ അഭൂതപൂര്‍വ്വമാ
യ വളര്‍ച്ചയും ചില പന്ധിതന്മാരെ അലോസരപ്പെടുത്തി
യിരുന്നു ,മലബാറിലെ മിക്ക പള്ളികളിലും മദ്രസ്സകളിലും
 ഈ ത്വരീഖത്തിന്റെ ദിക്രും തഴ്ലീമും നടന്നു വന്നിരുന്നു ,എ
ന്തിനേറെ ചില ള്ളികളില്‍ വെച്ച് ജുമുഅ:സമയത്ത് ഇനി
യാരെങ്കിലും ബൈഅത്ത് ചെയ്യുവാന്‍ ബാക്കിയുണ്ടോ എന്ന് 
 വരെ പരസ്യമായി ചോദിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട് ,

പള്ളികളും  മദ്രസ്സകളും  ത്വരീഖത്തിന്റെ ദിക്ര്‍ ഹല്‍ഖാ കേ
ന്ദ്രങ്ങളായി മാറിയതും ,ജനങ്ങള്‍ ഇതിലേക്ക് കൂടുതലായി
 ആകര്‍ഷിക്കപ്പെട്ടു വരുന്നതും.ഈത്വരീഖത്തിന്റെഖുലഫാ
ക്കള്‍ക്ക് സമൂഹത്തില്‍ തങ്ങളെക്കാളേറെ മാന്യമായ പരി
ഗണനയും  സ്ഥാനവും കിട്ടുന്നതും കണ്ടപ്പോള്‍ ഈ പോക്കി
ന് തടയിടണമെന്ന കുബുദ്ധി ചിലരുടെ മനസ്സില്‍ ഉടലെടു
ത്തു .അവര്‍ അതിനുള്ള തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചു തുടങ്ങുക
യും ചെയ്തു,,

ഈ ത്വരീഖത്തിനെ കുറിച്ച് കല്‍പ്പിത ചോധ്യങ്ങളുന്നയിച്ച്  പന്ധിതന്മാരെതെറ്റിദ്ധരിപ്പിച്ച്  സമസ്തയെ കൊണ്ട് ഈസു
ലൂക്കിനെതിരായി ഒരു ഫത് വ പുറപ്പെടിപ്പിക്കുവാന്‍ ചില ത
ല്‍പ്പര കക്ഷികള്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം  കിട്ടിയപ്പോള്‍ 
സുഹൂരിഷാ നൂരി [റ]യുടെ നിര്‍ദേശ പ്രകാരം പി.ഹൈദര്‍  മു
സ്ലിയാര്‍ സമസ്ത മുശാവറക്ക് ഒരു  രജിസ്ട്രേഡ് കത്ത് അയച്ചു,
ഈ ത്വരീഖത്തിനെ കുറിച്ച് സമസ്ത എന്തെങ്കിലും തീരുമാന
മെടുക്കുന്നതിനു മുമ്പായി നൂറുല്‍ മശായിഖ്  നൂരിഷാ തങ്ങ
ള്‍ക്കോ കേരളത്തിലെ ഖുലഫാക്കള്‍ക്കോ ഈ വിഷയം
 സംബന്ധിച്ച്‌ വിശദീകരണം നല്‍കുവാന്‍ ഒരവസരം
 തരണ മെന്നായിരുന്നു രജിസ്ട്രേഡ് കത്തിലെ ഉള്ളടക്കം,,

സമസ്തയെ കൊണ്ട് ഏത് തരം ഫത് വ പുറപ്പെടുവിക്കണ
മെന്ന് മുന്‍ധാരണ വെച്ച് അതിനനുസരിച്ചുള്ള ചോധ്യങ്ങ
ളാണ് സമസ്ത മുശാവറ മുമ്പാകെ പരിഗണനക്ക് വെക്കപ്പെ
ട്ടത്‌ -ഫത് വയില്‍ പരാമര്‍ശിക്കപ്പെട്ട ചോദ്യങ്ങള്‍ ഉന്നയി
ച്ചു എന്നു പറയപ്പെടുന്ന കരുവാരക്കുണ്ട് ,പൊട്ടിയറ.മാമ്പുഴ
.ഇരിങ്ങാട്ടിരി .എന്നീ സ്ഥലപ്പേരുകള്‍  തന്നെ ഈ ഗൂടാലോ
ചനയുടെ പിന്നാമ്പുറം ചിത്രം വ്യക്ത മാക്കുന്നു ..
ഈ ഫത് വയുടെ പേരില്‍ നാട്ടില്‍ കുഴപ്പവും വാഗ്വാധവും 
പൊട്ടിപ്പുറപ്പെട്ടു ,പള്ളികളില്‍ നിന്നും മദ്രസ്സകളില്‍ നിന്നും
 ത്വരീഖത്ത് അനുഭാവികളെ പുറത്താക്കി ,,ചില പന്ധിത
ന്മാര്‍ നടത്തിയ കള്ള പ്രചാരവേലകളില്‍ പൊതു ജനം തെറ്റിദ്ധരിക്കപ്പെട്ട് ഈ സുലൂക്കില്‍ നിന്നും അകന്നു,
വന്‍ തോക്കുകളും പണക്കാരും ഈ സുലൂക്കിനെതിരെ 
നില കൊണ്ടു,
രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ പിടിപാടുള്ള വരൊക്കെ സുലൂക്കിനെതിരായി തിരിഞ്ഞു ,ഈ ത്വരീഖത്ത് നൂറുശത
മാനവും ഹഖാണെന്ന് ബോധ്യമുള്ള ഹൈദര്‍ മുസ്ലിയാര്‍
 ബഹളത്തിനിടയില്‍  നിന്ന് മാറിനില്‍ക്കാന്‍വേണ്ടി അജ്മീ
രിലെക്ക് യാത്ര പോകാനൊരുങ്ങി ,ഇതിലേക്ക് സമ്മതം
വാങ്ങാന്‍ സുഹൂരിഷാ നൂരി [റ]നെ സമീപിച്ച് ഹൈദര്‍ 
മുസ്ലിയാര്‍ പറഞ്ഞു ,,,
"ഞാന്‍ അജ്മീര്‍ ഷരീഫില്‍ പോകാനുദ്ധേഷിക്കുന്നു.ശൈഖു
നായുടെ സമ്മതം വാങ്ങാന്‍ വന്നതാണ് ,സുഹൂരി ഷാ നൂരി 
[റ]ക്ക് ഹൈദര്‍ മുസ്ലിയാരുടെ രോഗം പിടികിട്ടി-മഹാനവര്‍
കള്‍ ചോദിച്ചു"എന്താ മുസ്ലിയാരെ നാം ഹഖിന്റെ ഭാഗത്തല്ലേ 
ഉള്ളത് "അതെ"
പിന്നെന്തിനു പേടിക്കണം സത്യം വിജയിക്കും തീര്‍ച്ച"തുട
ര്‍ന്ന് സുഹൂരിഷാ നൂരി[റ]നല്‍കിയ ഉപദേശം കേട്ട് ഹൈദ
ര്‍മുസ്ലിയാര്‍ തന്റെ തീരുമാനം ഉപേക്ഷിക്കുകയും അല്ലാഹു 
വിന്റെ മാര്‍ഗ്ഗത്തില്‍ സത്യത്തിന്റെ വജയത്തിനു വേണ്ടി
 പട പൊരുതാന്‍  തീരുമാനിക്കുകയും ചെയ്തു ,
ഹസ്രത്ത് സുഹൂരിഷാ നൂരി [റ]യുടെ നേതൃത്വത്തില്‍
ഹൈദര്‍  മുസ്ലിയാരോ ടൊപ്പം അമ്മിനിക്കാട് അബ്ദുറ
ഹിമാന്‍ മുസ്ലിയാരും  ഏലംകുളം പി മുഹമ്മദ്‌ മുസ്ലിയാരും 
ഈ യജ്ഞത്തില്‍ സജീവപങ്കാളികളായി ,ഹസ്രത്ത്‌ സു
ഹൂരിഷാ നൂരിയുടെ ശക്തമായ  പിന്‍ ബലത്തോടെ ഈ
 ത്രിമൂര്‍ത്തികള്‍ നടത്തിയ പടയോട്ടം എതിരാളി
കളെ ഞെട്ടിക്കുക തന്നെ ചെയ്തു ,,,,
===============================================
              ഹൈദര്‍ മുസ് ലിയാരുടെ പടയോട്ടം
===================================

  ആ പടയോട്ടത്തിനിടയില്‍ അദ്ദേഹം പറഞ്ഞ ചില ഉദാ
ഹരണ ങ്ങള്‍ ഇന്നും പ്രസക്തമാണ് ,പിഴച്ച ഫത് വമൂലം
 നാട്ടില്‍ കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു വെന്ന് പറഞ്ഞുവല്ലോ.
സമസ്ത ഒന്ന് തീരുമാനിച്ചാല്‍ ആ തീരുമാനം മാറ്റുന്ന പ്രശ്ന
മില്ലെന്നും തീരുമാനിച്ചാല്‍ തീരുമാനിച്ചത് തന്നെയെന്നും
 പറഞ്ഞ് ചില പന്ധിതന്മാര്‍ നിറം പിടിപ്പിച്ച നുണ കളും .
ഇല്ലാത്ത കഥകളും മെനഞ്ഞുണ്ടാക്കി പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ തുടങ്ങി,സത്യത്തിന്റെ നേരെ കണ്ണ
ച്ചിരുട്ടാക്കുന്ന ഈ സമ്പ്രദായത്തിനെതിരെ ഹൈദര്‍ 
മുസ്ലിയാര്‍ പ്രതികരിച്ചത് ഇപ്രകരമായിരിന്നു,,

ഒരു നമ്പൂതിരി കുമാരന്റെ വിവാഹ മംഗള വേദി ,പുതുമാരനാ
യ തമ്പ്രാന്‍ എഴുന്നള്ളുന്നത് ആനപ്പുറത്താണ് .ആനയെ പാ
പ്പാന്‍‌ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.തമ്പ്രാന്‍ ആനപ്പുറത്ത് 
ആസനസ്ഥനായി.പക്ഷെ ഇരുന്നത് ആനയുടെ വാല്‍ഭാ
ത്തെക്ക് തിരിഞ്ഞാണ് ,ഇതു കണ്ടപ്പോള്‍ പാപ്പാന്‍‌
തമ്പ്രാനോട് പറഞ്ഞു ,,
"തമ്പ്രാനെ,അങ്ങുന്ന്  ആനയുടെ തലഭാഗത്തേക്ക്  തിരിഞ്ഞിരിക്കണം "
സവര്‍ണ വിഭാഗത്തില്‍ പെട്ട നമ്മെ ഉപദേശിക്കുവാന്‍ കീഴ്ജാതിക്കാരനോ ?തമ്പ്രന് അശേഷം രസിച്ചില്ല ,
തമ്പ്രാന്‍ പറഞ്ഞു ,,
"നോം ഇരുന്നാല്‍ ഇരുന്നത് തന്നെ ,തനിക്ക് വേണേല്‍
 ആനയെ തിരിചോളൂട്ടോ"
ഇങ്ങിനെ എത്രഎത്ര കുറിക്കുകൊള്ളുന്ന ഉദാഹരണങ്ങള്‍!!
വന്‍ തോക്കുകളും വന്‍ വട വൃക്ഷങ്ങളും ശക്തമായി എതി
ര്‍ത്തിട്ടും തൗഹീദിന്റെ  മധുരം അല്പമെങ്കിലും നുണയാന്‍ ഭാ
ഗ്യം സിദ്ധിച്ച സത്യാന്വേഷികള്‍  പാറ പോലെ ഉറച്ച് നില്‍
ക്കുകയും എതിരാളികളുടെ കള്ളപ്രചാരവേലകള്‍ക്ക് മറുപ
ടി പറയുവാന്‍ വേദികളൊരുക്കുകയും ചെയ്തു,
ഈവേദികളില്‍ നിറഞ്ഞ് നിന്നിരുന്നത് മഹാന്മാരായ ഹൈ
ദര്‍ മുസ്ലിയാര്‍,അമ്മിനിക്കാട് -അബ്ദു റഹിമാന്‍ മുസ്ലിയാര്‍.
ലംകുളം പി മുഹമ്മദ്‌ മുസ്ലിയാര്‍ ,എന്നിവരായിരുന്നു ,

ഈ വേദികളില്‍ ആമഹാന്മാര്‍ ഈത്വരീഖത്തും ശൈഖും 
ഹഖായ വഴിയാണെന്ന് പരിശുദ്ധ ഖുര്‍ആനിന്റെയും  ഹദീ
സിന്റെയും അടിസ്ഥാനത്തില്‍ സ്ഥാപിച്ചു ,എന്നാല്‍ സത്യം
 ബോധ്യപ്പെട്ടിട്ടും ചിലര്‍ പറഞ്ഞത് ,'പന്ധിതന്മാര്‍ ഒന്നും കാ
ണാതെ പറയുകയില്ലല്ലോ 'എന്നായിരുന്നു .ഇതിനെതിരെ
 ഹൈദര്‍ മുസ്ലിയാര്‍ പ്രതികരിച്ചത് രണ്ടാം ലോക മഹായുദ്ധ
ത്തില്‍ ജര്‍മ്മനിയില്‍ നടന്ന ഒരു തമാശ ഉദ്ധരിച്ചായിരുന്നു,
യുദ്ധത്തില്‍ മരണപ്പെട്ട യോദ്ധാക്കളുടെ ശവശരീരം സംസ്കരിക്കുന്നതിനുള്ള നടപടി നടക്കുന്നു ,ഡോക്ടര്‍മാര്‍ 
പരിശോധിച്ച് മരണം സ്ഥിരീകരിച്ചശേഷം സീല്‍ പതിച്ച
 ടാഗ് ശവശരീരത്തില്‍  കെട്ടിയിരിക്കും,ഇത്തരം ജഡങ്ങ
ളെ ഒന്നിച്ച്  ട്രക്കില്‍ കയറ്റി ശവ സംസ്കാരത്തിന്  കൊണ്ട്
പോകുന്ന കൂട്ടത്തില്‍ ബോധം നഷ്ടപ്പെട്ട  ഒന്നുരണ്ടു ജീവ
നുള്ള യോദ്ധാക്കളും ഉള്‍പ്പെട്ടിരുന്നു,ബഹത്തിനിടയില്‍ 
ബോധം വീണുകിട്ടിയ ആ യോദ്ധാക്കള്‍ക്ക് തങ്ങളെ
 കൊണ്ട്  പോകുന്നത് ശവങ്ങളുടെ കൂട്ടത്തിലാണെ
ന്ന്  മനസ്സിലായപ്പോള്‍ വേദന കടിച്ചിറക്കി അവര്‍
 മൊഴിഞ്ഞു ..
 "ഞങ്ങള്‍ക്ക് ജീവനുണ്ട്.ഞങ്ങളെ ശവങ്ങളുടെ കൂട്ടത്തി
ല്‍ മറവ് ചെയ്യരുത്"ഇത് കേട്ടപ്പോള്‍ ശവ സംസ്ക്കാരത്തി
ന് ചുമതല പ്പെടുത്തിയ ജീവനക്കാര്‍ പറഞ്ഞത് 
എന്താണെന്നോ ?
"എം,ബി.ബി.എസ്,പഠിച്ച് പാസായ ഡോക്ടര്‍മാരാണ് താന്‍ മരിച്ചു എന്ന് സാക്ഷ്യ പ്പെടുത്തിയത് ,ഒച്ചയുണ്ടാക്കാതെ അട
ങ്ങിയിരിക്ക് !!!?
ഹൈദര്‍ മുസ്ലിയാരുടെ കുറിക്ക് കൊള്ളുന്ന ഇത്തരം ഉദാഹ
രണങ്ങള്‍ എതിരാളി കള്‍ക്ക് വലിയ തലവേദന സൃഷ്ടിച്ചി
രുന്നു-ഈ സുലൂക്കിനെതിരെ എതിരാളികള്‍ സംവാദവു മാ
യി വന്നപ്പോള്‍ പരിശുദ്ധ ഖുര്‍ആനിന്റെയും  ഹദീസിന്റെ
യും പ്രാമാണിക ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ 
തെളിവുകളുദ്ധരിച്ച്  ആ വിമര്‍ശനങ്ങളുടെ മുനയൊടിച്ചത് 
 ഹൈദര്‍ മുസ്ലിയാരായിരുന്നു ,പരിശുദ്ധ ഖുര്‍ആന്‍,ഹ
ദീസ്,തസവ്വുഫ് ഗ്രന്ഥങ്ങള്‍ മുതലായവ ഉദ്ധരിച്ചു കൊണ്ടു
ള്ള ഹൈദര്‍ മുസ്ലിയാരുടെ പ്രഭാഷണങ്ങളില്‍ മേല്‍ പറ
ഞ്ഞ പോലെയുള്ള നിരവതി അര്‍ത്ഥവത്തായ ഉദാഹരങ്ങ
ള്‍ കൂടി കടന്നു വന്നപ്പോള്‍ ശ്രോതാക്കള്‍ക്ക്‌ കാര്യങ്ങള്‍
 എളുപ്പത്തില്‍ ഗ്രഹിക്കുവാന്‍ കഴിഞ്ഞു ..
പിഴച്ച ഫത് വക്ക് ശേഷം നടന്ന കാലടി സംവാദത്തിലും ബഹുമാനപ്പെട്ട സ്വദഖത്തുള്ള മുസ്ലിയാരുടെ[ന:മ]നേതൃ
ത്വത്തില്‍  നടന്ന കൊളപ്പുറം സിമ്പോസിയത്തിലും ഹൈ
ദര്‍ മുസ്ലിയാര്‍ നടത്തിയ പ്രഭാഷണവും ഉരുളക്കുപ്പേരി പോ
ലെയുള്ള മറുപടിയും ഇന്നും മറക്കാന്‍ കഴിയാത്ത ഒരനുഭ
വമാണ് ,ഈ സംഭവങ്ങള്‍ക്ക് ശേഷം നിഷ്പക്ഷ മതികളാ
യ പല പന്ധിതന്മാരും പറഞ്ഞു ,,
"ഇത് നമ്മള്‍ വിചാരിച്ച മാതിരിയല്ല ഖുര്‍ആന്റെയും ഹദീസിന്റെയും ളാഹിറും ബാത്വിനും തിരിയുന്ന മുന്തിയ
 പന്ധിതന്മാര്‍ ഇതിലുണ്ട് ഇത് ഒരു ഊത്തിന് പോകുന്ന
 കൂട്ടത്തിലല്ല"
========================================
തുടര്‍ ഭാഗം കാണാന്‍ ഇതില്‍ ക്ലിക്ക്‌ ചെയ്യാം 
==========================================