സുഹൂരി ഷാ നൂരി ഭാഗം [35] എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സുഹൂരി ഷാ നൂരി ഭാഗം [35] എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012, മേയ് 11, വെള്ളിയാഴ്‌ച

സുഹൂരി ഷാ നൂരി ഭാഗം [35]

-----------------------------------------------------------------------------------------------------------------
അന്‍ഫുസും ആഫാഖും 
=============================================
ഇസ്ലാമിക കലാലയങ്ങളുടെ എണ്ണം കൊണ്ടും ഇസ്‌ലാമിക ബിരുദ
ധാരികളുടെ പെരുപ്പം കൊണ്ടും സമ്പന്നമായ ദീനീ ചുറ്റുപാടാണ് ഇ
ന്നുള്ളത് ,മനസ്സിനെ പ്രകമ്പനം കൊള്ളിപ്പിക്കുന്ന കോരിത്തരിപ്പി
ക്കുന്ന മത പ്രഭാഷണങ്ങള്‍ നമുക്ക്‌ പുത്തരിയല്ല.ഇസ്‌ലാമിക ചരി
ത്രത്തിലെ കറുപ്പും വെളുപ്പും കദനമൂറുന്ന സ്വരത്തിലും രോമാഞ്ചമ
ണിയിക്കുന ശൈലിയിലും പാടി തിമര്‍ക്കുന്ന കഥാപ്രസംഗങ്ങളും 
പാട്ട് കച്ചേരികളും ഇന്ന് സുലഭമാണ് ,
പറയുന്നവരും പടുന്നവരും ശ്രോദ്ധാക്കളെപിടിച്ചു നിര്‍ത്താനുള്ള 
പൊടിക്കൈകളും ചമല്‍ക്കാരങ്ങളും ചേരുംപടി ചേര്‍ക്കുന്നുണ്ട് .
ഈ സ്വരരാഗസുധ സൃഷ്‌ടിച്ച കാല്‍പ്പനികാനുഭൂതിയില്‍ വലയം 
പ്രാപിച്ച് ശ്രോദ്ധാക്കള്‍ സമയം തള്ളിനീക്കുന്നു.ഇതിലപ്പുറം പറയു 
ന്നതിനും കേള്‍ക്കുന്നതിനും മറ്റെന്തെങ്കിലൊരര്‍ത്ഥം ഉണ്ടെന്ന് ചി
ന്തിക്കുന്നവര്‍ വളരെ വിരളമാണ്,
ഉപദേശിക്കുന്നവര്‍ അത് സ്വന്തം ജീവിതത്തില്‍ പകര്‍ത്തി കാണി 
ച്ചു തരുന്നില്ല,പാടുന്നവര്‍ കേവലം ഗാനമെന്നതിലുപരി വിഷയ
ത്തെ തീരെ പരിഗണിക്കുന്നില്ല ,ഉപദേശി ശ്രോദ്ധാക്കളിലേക്ക് 
നോക്കുന്നു,കേള്‍ക്കുന്നവര്‍ ആ തത്വങ്ങള്‍ മറ്റുള്ളവരിലുണ്ടോ എന്ന് 
തിരയുന്നു ,പറയുന്നവനും കേള്‍ക്കുന്നവനും സ്വന്തം നഫ്സിലേക്ക് 
[സ്വന്തത്തിലേക്ക് ]നോക്കുന്നേ ഇല്ല .
"വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ചോദിക്കുന്നു "
"ജനങ്ങളോട്‌ നിങ്ങള്‍ നന്മ ഉപദേശിക്കുകയും എന്നിട്ട് നിങ്ങള്‍ അ
ത് വിസ്മരിക്കുകയുമാണോ "?
പരിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തം മുന്നില്‍ വെച്ചുകൊണ്ട് മഹാന 
വര്‍കള്‍ ഉപദേശിക്കുമായിരുന്നു ,
"നീ ആഫാക്കിലേക്ക്[ബാഹ്യത്തിലേക്ക് ]നോക്കേണ്ട.സ്വന്തം 
നഫ്സിലേക്ക് [സ്വയത്തിലേക്ക്]നോക്ക് സ്വന്തത്തിലെ കേടുകള്‍ 
കഴുകിക്കളഞ്ഞു സ്വയം ശുധിയാക്ക് ,എന്നാല്‍ മറ്റുള്ളവരും 
ശുദ്ധിയുള്ളവരാകും "
===============================================
ക്ലോക്കില്‍ 12 മണിയടിച്ചാലും 
പ്രതീക്ഷ കൈവിടരുത്‌ 
------------------------------------------------------------------------------------------------------
സുഹൂരിഷാ നൂരി[റ]ന്റെ ജിവിതം അള്ളാഹുവിലുള്ള തവക്കുലും അ
തിലുള്ള അടി പതറാത്ത ഇസ്തികാമത്തുമാണെന്ന് പറഞ്ഞിരുന്നുവ 
ല്ലോ,തവക്കുലിന്റെയും ഇസ്തികാമത്തിന്റെയും മധുരം അനുഭവിച്ചറി 
ഞ്ഞ മഹാനവര്‍കള്‍ പറയുമായിരുന്നു,
"ക്ലോക്കില്‍ 12 മണിയുടെ അലാറം അടിക്കുവാന്‍ തുടങ്ങിയാലും നി
ങ്ങളുടെ പ്രതീക്ഷ കൈവിടരുത്‌.ഒരു പക്ഷെ പന്ത്രണ്ടാമത്തെ അടി 
യിലായിരിക്കും നിങ്ങളുടെ കാര്യം നടക്കുക."
സര്‍വ്വ ശക്തനായ റബ്ബില്‍ പ്രതീക്ഷ അര്‍പ്പിക്കുക.അവന്‍ കാര്യങ്ങ
ള്‍ നടത്തിത്തരും എന്ന് ഉറച്ച് വിശ്വസിക്കുക.അവനിലുള്ള പ്രതീ
ക്ഷ അവസാന നിമിഷം വരെയും വെടിയാതിരിക്കുക.
തവക്കുലിന്റെ സരണിയിലുള്ള ഈ തത്വങ്ങളെക്കുറിച്ചായിരിക്കും 
മഹാനവര്‍കളുടെ ഉപദേശങ്ങളുടെ സിംഹപങ്കും ,
====================================================================
ചരിത്ര സംഭവങ്ങളുടെ അകക്കാമ്പ്
=====================================================
"ഞാന്‍ നിങ്ങളുടെ കര്‍ണ്ണ ഞരമ്പിനെക്കാള്‍ അടുത്തവനാണ് "
"നിങ്ങളെവിടെയായാലും ഞാന്‍ കൂടെയുണ്ട് "
പരിശുദ്ധ ഖുര്‍ആനിലൂടെ അള്ളാഹു പറഞ്ഞ മേല്‍ വാക്യങ്ങളില്‍ 
അടിയുറച്ച വിശ്വാസം ഉള്‍ക്കൊള്ളുവാന്‍ അദ്ദേഹം പലപ്പോഴും ഉ 
പദേശിക്കുമായിരുന്നു,ഇതിന് ഉപോല്‍ബലകമായി അദ്ദേഹം പറ 
യുന്ന രണ്ട് ചരിത്ര സംഭവങ്ങളാണ് ഇബ്രാഹീംനബി[അ]യെ തീ
ക്കുണ്ടാരത്തിലെറിഞ്ഞതും,മൂസ നബി[അ]യും അനുചരന്മാരും 
നൈല്‍ നദി മുറിച്ചു കടന്നതും ,
ഇബ്രാഹീം നബി[അ]നെ ധിക്കാരിയായ നംറൂദ്‌  [അള്ളാഹുവിന്റെ
ശാപം അവനിലുണ്ടാകട്ടെ]തീക്കുണ്ടത്തിലേക്കെറിഞ്ഞ സംഭവം 
എല്ലാവര്‍ക്കും സുപരിചിതമാണ്,ഈ കഥയുടെ കരളലിയിക്കുന്ന 
വിവരണം കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും,എന്നാല്‍ സുഹൂരി 
ഷാ നൂരി[റ]ഈ സംഭവം വിവരിക്കുന്നത് മേല്‍ പറഞ്ഞ ഖുര്‍ആനി
ക വാക്യങ്ങളുടെ വ്യാഖ്യാനമായിട്ടായിരിക്കും,ആ ചരിത്രത്തില്‍ ആ 
കാശംമുട്ടെ ഉയര്‍ന്നു കത്തുന്ന തീക്കുണ്ടാരത്തിലേക്ക്‌ തെറ്റ് വില്ലില്‍ 
നിന്നും എറിയപ്പെട്ട ഇബ്രാഹീം നബി[അ]നോട്‌ മലക്ക്‌ ജിബ്രീല്‍ 
[അ]വന്നു ചോദിക്കുന്നു ,
"എന്ത് സഹായമാണ്  അങ്ങേക്ക്‌ ചെയ്ത്‌ തരേണ്ടത് "
എന്നാല്‍ തീക്കുണ്ടാരത്തിലേക്ക്‌ നിലം പതിക്കുവാന്‍ പോകുന്ന ആ 
ഭീകര മുഹൂര്‍ത്തത്തിലും ഇബ്രാഹീം നബി[അ]സഹായ വാഗ്ദാനം 
നിഷേധിച്ചു,
അള്ളാഹു എന്റെ കൂടെയുണ്ട് എന്റെകാര്യം അവന്‍ നോക്കിക്കൊ
ള്ളും എന്ന ഉറച്ച വിശ്വാസമാണ് ജിബ്രീല്‍[അ]വെച്ച് നീട്ടിയ സ
ഹായ വാഗ്ദാനം പോലും തട്ടിക്കളയുവാന്‍ ഇബ്രാഹീം നബി[അ]
യെ പ്രേരിപ്പിച്ചത്,ഈ സംഭവം വിവരിച്ചുകൊണ്ട് മഹാനവര്‍കള്‍
പറയും,
"എപ്പോഴാണോ ഇബ്രാഹീം നബി[അ]നംറൂദിന്റെ തീക്കുണ്ടത്തില്‍
വീണത്‌ അപ്പോഴാണ് ആ തീ അണഞ്ഞു പോയി അവിടെ സ്വര്‍ഗ്ഗ 
പൂങ്കാവനമായത് ,"
മൂസാ [അ]യും അനുചരന്മാരും നൈല്‍നദി മുറിച്ചു കടന്നതും.ശപി
ക്കപ്പെട്ട ഫിര്‍ഔനും ശത്രു സൈന്യവും വെള്ളത്തില്‍ മുങ്ങിച്ചത്ത 
സംഭവവും സുഹൂരിഷാ നൂരി[റ]വിവരിക്കുന്നത് മേല്‍ പറഞ്ഞ മര്‍ 
മ്മം പിടിച്ചായിരിക്കും.അദ്ദേഹം പറയുമായിരുന്നു,
"എപ്പോഴാണോ മൂസാ നബി[അ]യുടെ കുതിരയുടെ കുളമ്പ്‌ വെള്ള 
ത്തില്‍ തട്ടിയത് .അപ്പോഴാണ് നൈല്‍ നദി പിളര്‍ന്നത് "
യാതൊരു ഘട്ടത്തിലും സൃഷ്ടികളിലേക്കും അസ്ബാബുകളിലേക്കും
ആശ്രയിക്കാതെ എന്റെ നാഥനായ റബ്ബ് എന്റെ കൂടെയുണ്ട് അവന്‍ 
എന്നെ കാത്ത് രക്ഷിക്കും എന്ന വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതി 
നാണ് ചരിത്ര സംഭവങ്ങളെ അദ്ദേഹം ഉദ്ധരിക്കാറുള്ളത്,അള്ളാഹു
വിന്റെ സഹായം ലഭിക്കും എന്നത് സംബന്ധിച്ച് കേവല പ്രതീക്ഷ
മാത്രം പോര.അത് ലഭിക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലുള്ള 
ധൈര്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് മുഹ്മിനീങ്ങളുടെ ഭാഗ
ത്തുനിന്നും ഉണ്ടാകേണ്ടത് ,അദ്ദേഹം പറയുമായിരുന്നു,
"നൈല്‍ നദി മുറിച്ചു കടക്കുവാന്‍ നദി പിളരുന്നതും കാത്ത് നില്‍ക്കു
കയാണെങ്കില്‍ മൂസാ നബി [അ]ഇന്നും ആ നില്‍പ്പ് നില്‍ക്കേണ്ടി 
വരുമായിരുന്നു "
------------------------------------------------------------------------
തുടര്‍ഭാഗവും ലാസ്റ്റ്‌ ഭാഗവും കാണാന്‍ 
ഇതില്‍ ക്ലിക്ക്‌ ചെയ്യാം 
http://kamaalullaashaa.blogspot.com/2012/05/36-end.html
------------------------------------------------------------------------------------------------------------------