അമ്മിണി ക്കാട് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍= ഭാഗം -5 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അമ്മിണി ക്കാട് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍= ഭാഗം -5 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

അമ്മിണി ക്കാട് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍= ഭാഗം -5


         അമ്മിനിക്കാട് അബ്ദു റഹിമാന്‍ മുസ്ലിയാര്‍
-----------------------------------------------------------------
ഹസ്രത്ത്‌ സുഹൂരിഷാ നൂരി [റ]യുടെ ശിക്ഷണത്തിലും തര്ബ്ബിയ്യത്തിലും വളര്‍ന്ന മറ്റൊരു മഹാനാണ് അമ്മിനി
ക്കാട് അബ്ദുറഹിമാന്‍ മുസ്ലിയാര്‍[ന:മ]പെരിന്തല്‍ മണ്ണ 
കക്കൂത്ത് സ്വദേശി മലയനകത്ത് കിഴക്കേക്കര കുഞ്ഞയ
മുട്ടി  എന്നവരുടെ മകനായി ജനിച്ച അബ്ദു റഹിമാന്‍ മുസ്ലി
യാര്‍ പില്‍ക്കാലത്ത് അമ്മിനിക്കാട് സ്ഥിര താമസമാക്കു
കയായിരുന്നു, ദീര്‍ഘകാലം ചെരക്കാപറമ്പ്  പള്ളിയില്‍
 മുദരിസായി സേവന മനുഷ്ടിച്ചതിനാല്‍ ചെരക്കാ പറമ്പ് 
മുദരിസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് ,,,,
പ്രഗല്‍ഭ പ്രാസംഗികനും പന്ധിതനുമായ ഇദ്ദേഹം 1973-
74-കാല ഘട്ടത്തിലാണ് സുലൂക്കില്‍ പ്രവേശിച്ചത്‌ ,മുമ്പ് 
ത്വരീഖത്ത്,ശൈഖ് എന്നീ സംഗതികളോട് കടുത്ത അല
ര്‍ജിയുള്ള ആളായിരുന്നു അദ്ദേഹം ,ഇതിനിടയില്‍ തന്റെ സു
ഹുര്‍ത്തായ ചെറുകുളം ഇ ,പി മുഹമ്മദ്‌ മുസ്ലിയാര്‍ ഈ സുലൂ
ക്കില്‍ പ്രവേശിച്ചിരുന്നു ,ഇ ,പി ,മുഹമ്മദ്‌ മുസ്ലിയാര്‍ അദ്ദേഹ
ത്തെ ഈ സുലൂക്കിലേക്ക്  ക്ഷണിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്ഇപ്രകാരമാണ് ,,
"ഇക്കാലത്ത് ശൈഖ് മുരീദ് എന്നൊക്കെ പറഞ്ഞാല്‍ ഒസ്സാ
ന്മാരും മണ്ണാന്‍മാരും കല്യാണമാലോചിക്കുമ്പോള്‍ എത്രത
ല കളയാനുണ്ട്,എത്ര വീട് അലക്കാനുണ്ട് ,എന്ന്‍ അന്വേഷി
ക്കുന്നത് പോലെ മുരീദന്മാരുടെ എണ്ണവും  വരുമാനവു
മാണ് ശൈഖന്മാര്‍ നോക്കുന്നത് ,ആബൈഅത്ത് 
എനിക്ക് വേണ്ട "

ബൈഅത്ത് വേണ്ട എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയെങ്കി
ലും തന്റെനാട്ടുകാരനും സുഹൃത്തുമായ അമ്മിനിക്കാട് മോ
ഈന്‍കുട്ടി ഹാജിയില്‍ വന്ന ഗുണപരമായ മാറ്റം അബ്ദുറ
ഹിമാന്‍ മുസ്ലിയാരെ ഇരുത്തി ചിന്തിപ്പിച്ചു ,അമ്മിനിക്കാട്ടെ
 ധനാട്യനായ കര്‍ഷകനായിരുന്നു മോഇന്‍കുട്ടി ഹാജി,
പുലര്‍ച്ചെ ഒരു തോര്‍ത്ത് മുണ്ടും പണി ആയുധവുമെടുത്തു
പാടത്തേക്കും പറമ്പത്തേക്കും ചേക്കേറുന്ന മോഇന്‍ കുട്ടി 
ഹാജി പകലന്തിയോളം ചെളിയിലും മണ്ണിലും കഴിച്ച്  കൂട്ടുന്ന അവസ്ഥയിലായിരുന്നു,ഈ  ജോലി തിരക്കിനിടയില്‍ കൃത്യ
മായി നമസ്ക്കരിക്കാനും ശരീഅത്ത്  അനുസരിച്ച് ജീവിതം ചി
ട്ടപ്പെടുത്തുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല,,

ഈ സുലൂക്കില്‍ ബൈഅത്ത്  ചെയ്ത് പ്രവേശിച്ചതോടെ 
അദ്ദേഹത്തിന്റെ ദിനചര്യയില്‍ ദീന്‍ കടന്നു വന്നു,മുറപ്ര
കാരം നമസ്ക്കരിക്കുവാനും ശരീഅത്ത്  അനുസരിച്ച് വസ്ത്രം ധരിക്കാനും തുടങ്ങി.ദീനിന് വേണ്ടി സമയം നീക്കിവെ
ക്കാനും പത്ത് കാശ് മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവഴിക്കാ
നും മടികാണിച്ച മോഇന്‍ കുട്ടി ഹാജി ,ദീനിന് വേണ്ടി
സമയവും ധനവും ചെലവഴിക്കാന്‍ മുന്നോട്ട് വന്നത് അബ്ദു
 റഹിമാന്‍ മുസ്ലിയാരെ അത്ഭുതപ്പെടുത്തി ,,
യാതൊന്നും പഠിക്കാത്ത മോഇന്‍ കുട്ടി ഹാജിയില്‍ നിന്നും പരിശുദ്ധ ഖുര്‍ആനും,ഹദീസും ഉദ്ധരിച്ചു കൊണ്ടുള്ള ഉപദേ
ശങ്ങള്‍ കൂടി ശ്രവിച്ചപ്പോള്‍ ആ പന്ധിത കേസരി അവസാ
നം തഅലീം കേള്‍ക്കാന്‍ വരാമെന്ന് മോഇന്‍ കുട്ടി ഹാജി
യോട്‌  സമ്മതിക്കുന്നു ,,
ചെമ്മല ജുമുഅത്ത് പള്ളിയില്‍ വെച്ച് സുഹൂരിഷാ നൂരി [റ]
യുടെ തുടര്‍ച്ചയായ തഅലീം നടക്കുന്നു ,ഈ തഅലീം കേള്‍
ക്കുന്നതിന് കരുവാരകുണ്ട് കേരളയില്‍ നിന്നും ഈ യുള്ള
വനും ചെമ്മലയില്‍ എത്തിയിരുന്നു,ഒന്ന് രണ്ടു ദിവസം
 കഴിഞ്ഞപ്പോള്‍ ചെമ്മല  ജുമുഅത്ത് പള്ളിയിലേക്ക് മോഇ
ന്‍ കുട്ടി ഹാജിയുടെ കൂടെ അബ്ദു റഹിമാന്‍ മുസ്ലി യാ
രും എത്തിച്ചേര്‍ന്നു ,പള്ളിയില്‍ വെച്ച് മഗ് രിബിന് ശേ
ഷം ബൈഅത്ത് നടക്കുന്നു ,ഈ ഘട്ടത്തില്‍ തന്റെ സുഹൃ
ത്ത്കൂടിയായ ഇ.പി മുഹമ്മദ്‌ മുസ്ലിയാര്‍ അബ്ദു റഹിമാന്‍ 
മുസ്ലിയാരെ ബൈഅത്തിനായിക്ഷണിച്ചു-അപ്പോള്‍ അ
ബ്ദുറഹിമാന്‍ മുസ്ലിയാര്‍ പറഞ്ഞു,,
"ഞാന്‍ ബൈഅത്തിന് വന്നതല്ല ,കേള്‍ക്കാന്‍ വന്നതാണ് "
സുഹൂരിഷാ നൂരി[റ]ബൈഅത്ത് ചെയ്ത് കൊടുക്കുന്ന രംഗവും
 ശേമുള്ള  ഉടമ്പടിയും അബ്ദു റഹിമാന്‍ മുസ്ലിയാര്‍ സാകൂതം
വീക്ഷിക്കുകയാണ്,ബൈഅത്തോടനുബന്ധിച്ചുള്ള ആഉടമ്പ
ടി ഒരുവ്യക്തിപൂര്‍ണ മുതശരിയായി ജീവിക്കാന്‍ ഉതകുന്നതായിരുന്നു ,

റസൂല്‍ കരീം [സ]യുടെ കാലത്ത് നടന്ന ബൈഅത്തിന്റെ 
തനി പകര്‍പ്പും  അതോടനുബന്ധിച്ച് ശരീഅത്തിലധിഷ്ടിതമാ
യ ഉടമ്പടിയും കൂടി കണ്ടപ്പോള്‍ അബ്ദു റഹിമാന്‍ മുസ്ലിയാ
ര്‍ക്ക് മനസ്സ് വിങ്ങിപ്പൊട്ടാന്‍ തുടങ്ങി ,താന്‍ കളിയാക്കിയ 
ത്വരീഖത്തിന്റെ യഥാര്‍ത്ത മഹത്വം  അനുഭവത്തില്‍ ബോദ്യ
മായതോടു കൂടി അദ്ദേഹത്തിന്‍റെ കണ്ണില്‍  നിന്നും കണ്ണുനീര്‍
 ധാരധാരയായി ഒഴുകുവാന്‍ തുടങ്ങി ,
ബൈഅത്തിന് ശേഷം അന്ഫാസിന്റെ ദിക് ര് ഇട്ട് കൊടുക്കു
ന്ന രംഗം കൂടി കണ്ടതോടെ അബ്ദുറഹിമാന്‍ മുസ്ലിയര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതെയായി ,അദ്ദേഹം സുഹൂരിഷാ നൂരി
[റ]യോട് കരഞ്ഞു കൊണ്ട് അഭ്യാര്‍ത്തിച്ചു ,
 "എനിക്കും ബൈ അത്ത് വേണം " 
ബൈഅത്തിന്  ശേഷം സുഹൂരിഷാ നൂരി [റ]യുടെ സഹ
വാസത്തിലിരിക്കുവാന്‍ അദ്ദേഹം  സമയം കണ്ടെത്തിയി
രുന്നു.അദ്ദേഹം ബൈഅത്ത്  ചെയ്ത് കഴിഞ്ഞ ഉടനെയാണ് 
എതിര്‍പ്പ് പൊട്ടിപ്പുറപ്പെട്ടത് ,ആദ്യമൊന്ന് പതറിയെങ്കിലും
,പിന്നീട് ഇത് സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ  ശക്ത
മായി രംഗത്ത് വന്നു ,ചാട്ടുളി പോലെ തുളച്ചു കയറുന്ന അദ്ദേ
ഹത്തിന്‍റെ വാക് ശരങ്ങള്‍ക്ക് മുമ്പില്‍ എതിരാളികള്‍ പത
റിപ്പോയി .
ഒരൊറ്റ നില്‍പ്പില്‍ മണിക്കൂറുകള്‍ തുടര്‍ച്ചയായി പ്രസംഗിക്കു
വാന്‍ കഴിയുന്ന  അസാധാരണ വാഗ്മിയായിരുന്നു അദ്ദേഹം.
 എതിര്‍പ്പിന്റെ ഘട്ടത്തില്‍ മലപ്പുറം കൊട്ടപ്പടിയില്‍ ത്വരീഖ
ത്ത് വിശദീകരണ യോഗം നടക്കുന്നു ,അബ്ദുറഹിമാന്‍ മുസ്ലി
യാരുടെ പ്രസംഗം നട്ടപാതിര കഴിഞ്ഞും തുടരുകയാണ് 
സ്സില്‍ നിന്ന് ജനങ്ങള്‍ പിരിഞ്ഞു പോകുന്നില്ല,സമയം
 പുലര്‍ച്ചെ 3 മണിയായി ,അബ്ദുറഹിമാന്‍ മുസ്ലിയാര്‍ പ്ര
സംഗം നിര്‍ത്താനോരുങ്ങുന്നു ,ജനങ്ങളോട് സമ്മതം ചോദി
ക്കുന്നു,പക്ഷെ ശ്രോതാക്കള്‍ വിട്ടില്ല,പ്രസംഗം തുടരാന്‍ പറ
ഞ്ഞു .അദ്ദേഹം വീണ്ടും പ്രസംഗം ആരംഭിച്ചു ,അന്ന് സുബ്ഹി
 ബാങ്ക് കൊടുത്ത ശേഷമാണ് പ്രസംഗം അവസാനിപ്പിച്ചത്.

അബ്ദു റഹിമാന്‍ മുസ്ലിയാര്‍ ഈ ലോകത്ത് നിന്നും വിടപറ
ഞ്ഞ രംഗം ,രോമാഞ്ചത്തോട് കൂടിയല്ലാതെ ഓര്‍ക്കാന്‍ കഴി
യുകയില്ല ,1979-ഡിസംബര്‍ 12 നാണ് അദ്ദേഹം അല്ലാഹുവി
ലേക്ക് വാസിലായത്-അന്ന് തന്റെ താമസ സ്ഥലത്തിനടുത്തു
ള്ള നമസ്കാര പള്ളിയില്‍ മുരീധന്മാര്‍ക്ക് തഅലീം എടുക്കുക
യായിരുന്നു അദ്ദേഹം ,മരണത്തെ കുറിച്ചാണ്  തഅലീം നട
ക്കുന്നത് ആ തഅലീമില്‍ അദ്ദേഹം പറഞ്ഞു ,,
"അല്ലാഹുവിന് ധാരാളം സ്വിഫത്തുകലുണ്ട് സലാം ,റഹ്മാന്‍ .റഹീം,മുഈന്‍ ,ഫതാഹ് .റസ്സാഖ് ,തുടങ്ങിയവ.ഈ സ്വിഫ
ത്തുകള്‍ ആരില്‍ വെളിവാകണമെന്ന്  ചോദിച്ചാല്‍ എല്ലാ
വരും പറയും എന്നില്‍
വെളിവാകണമെന്ന്,എന്നാല്‍ അല്ലാഹുവിന്റെ മറ്റൊരു സ്വിഫത്താണ് "മുമീത്ത് "[മരിപ്പിക്കുന്നവന്‍]എന്നത് ,
ഈ സ്വിഫത്ത് ആരില്‍ വെളിവാകണ മെന്ന് ചോദിച്ചാ
ല്‍ ആരും സ്വീകരിക്കുവാന്‍ തയ്യാറല്ല വെറുപ്പോട് കൂടിയ
ല്ലാതെ സ്വീകരിക്കുകയില്ല .എന്നാല്‍ നൂരിഷാ തങ്ങളുടെ
 കുട്ടികള്‍ അത് രണ്ടുകയ്യും നീട്ടി പുളകം കൊണ്ട് 
സ്വീകരിക്കും"
തഅലീം കഴിഞ്ഞ് അദ്ദേഹം നേരെ പോയത് വീട്ടിലേക്കാ
ണ് ,വീട്ടില്‍ പ്രായം ചെന്ന ഉമ്മ ശയ്യാവലംബിയാണ് .സു
ഖമില്ലാതെ കിടക്കുന്ന ഉമ്മയുടെ സമീപം ചെന്ന് അദ്ദേഹം
 പറഞ്ഞു ,
"ഉമ്മാ നിങ്ങള്‍ക്ക് പോകാനായിട്ടില്ലല്ലോ ...ഞാനിതാ പോകുകയാണ് "
ഇത് പറഞ്ഞ ശേഷം ഭാര്യയോട് സ്വല്പം കഞ്ഞി കൊണ്ടു
വരാന്‍ പറയുന്നു,കഞ്ഞികുടിച്ച ശേഷം പുറത്തു കട്ടിലില്‍
 കിടക്കുന്നു,സ്വല്പം കഴിഞ്ഞപ്പോള്‍ ഉച്ചത്തില്‍ കലിമ ചൊ
ല്ലുന്നശബ്ദമാണ് വീട്ടുകാര്‍ കേള്‍ക്കുന്നത് ,അവര്‍ വന്നു നോ
ക്കുമ്പോഴേക്കും അദ്ദേഹം  അല്ലാഹുവിലേക്ക് വാസ്വിലാ
യിരുന്നു ,മരണത്തെ സന്തോഷത്തോടെ സ്വീകരിച്ച ആ
മാഹാന്റെ പൂമന്ദഹാസം  വിരിയുന്ന ജനാസ ഇപ്പോഴും മന
സ്സില്‍ മായാതെ നില്‍ക്കുന്നു ,[ഇന്നാ ലില്ലാഹി വ ഇന്നാ 
ഇലൈഹി റാജിഹൂന്‍]
=========================================================================
  കട്ടുപ്പാറ വൈദ്യര്‍
-------------------------------------------------------------------------------------------------------------
സുഹൂരിഷാ  നൂരി [റ]യുമായി അഭേദ്യ ബന്ധം പുലര്‍ത്തിയ
വരുടെ ജീവിവും മരണവും ഈമാനിക ചൈതന്യം കൊ
ണ്ട് അനുഗ്രഹീതമായ അവസ്ഥയാലായിരുന്നു ,കല്ലായികു
ഞ്ഞിപ്പുഹാജി യുടെ ചരിത്രം നേരത്തെ വിവരിച്ചത് ഇവിടെ 
സ്മരിക്കുമല്ലോ,,ശൈഖുനായുടെ പ്രധാന മുരീദായ പെരിന്ത
ല്‍മണ്ണ കട്ടുപ്പാറയിലെ മുഹമ്മദ്‌ കുട്ടി വൈദ്യരും ഇപ്രകാ
രം അനുഗ്രഹം കരസ്ഥമാക്കിയ വരുടെ കൂട്ടത്തില്‍ 
പെട്ട ഒരാളാണ് ,
സില്‍സിലയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇടയ്ക്കിടെ കട്ടു
പ്പാറ മുഹമ്മദ്‌ കുട്ടി വൈദ്യാരുടെ വീട്ടില്‍ താമസിക്കുക സു
ഹൂരിഷാ നൂരി [റ]യുടെ പതിവായിരുന്നു ,മദ്രാസില്‍ നിന്ന് 
വെറും കയ്യോടെ തബ് ലീഗിനായി ഇവിടെ എത്തിയ മഹാ
വര്‍കളെ സാമ്പത്തികമായി സഹായിച്ചത് കട്ടുപ്പാറ വൈ
ദ്യരായിരുന്നു ,മക്കളില്ലാത്ത വൈദ്യാരും ഭാര്യയും മഹാനവ
ര്കളെ "ബാപ്പ "എന്നാണ് അഭി സംബോധനം
 ചെയ്തിരുന്നത് ,

വീട്ടില്‍ വിശ്രമിക്കാനെത്തുന്ന സുഹൂരിഷാ നൂരി [റ]ന്റെ അഴി
ച്ചിട്ട ഷര്‍ട്ടിന്റെ പോക്കറ്റില്‍ രഹസ്യമായി പണം നിക്ഷേ
പിക്കുക വൈദ്യാരുടെ പതിവായിരുന്നു.വൈദ്യാര്‍ക്ക് ശ്വാ
സം മുട്ടിന്റെ അസുഖം ഉണ്ടായിരുന്നു അസുഖം  എത്ര കൂടുത
ലാണെങ്കിലും സുഹൂരിഷാ നൂരി[റ]യുടെ കൂടെഅജ്മീരിലേക്കും
 ഹൈദരാബാധിലേക്കും പോകുവാന്‍ വൈദ്യാര്‍ തയ്യാ
റായിരുന്നു..
സുഹൂരിഷാ നൂരി[റ]യുടെ വഫാത്തിന് ശേഷമാണ് കട്ടുപ്പാ
റ വൈദ്യാര്‍ ഇഹലോക വാസം വെടിഞ്ഞത്,നൂറുല്‍ മശാ
യിഖ് [റ]നോടും സുഹൂരിഷാ നൂരി [റ]യോടും വൈദ്യാര്‍ക്കു
ണ്ടായിരുന്ന സ്നേഹവും ബഹുമാനവും സീമാതീതമായിരു
ന്നു,സുഹൂരിഷാ  നൂരി [റ]വഫാത്തായതിനാല്‍ തന്റെ മര
ണം നൂറുല്‍ മശായിഖി[റ]ന്റെ ഹള് റത്തില്‍ വെച്ചാകണം 
ന്നത് അദ്ദേഹത്തിന്റെ  ആഗ്രഹമായിരുന്നു,,
മരണത്തിന്റെയും  മരണാനന്തര ജീവിതത്തിന്റെയും യാ
ഥാര്‍ത്യങ്ങള്‍ സുഹൂരിഷാ നൂരി[റ]യില്‍ നിന്നും അദ്ദേഹം
 നല്ലവണ്ണം മനസ്സിലാക്കിയിരുന്നു.അതു കൊണ്ട്  തന്നെ
 മരണത്തെ ആവേശ പൂര്‍വ്വം സ്വീകരിക്കാന്‍ തയ്യാറായ
 വൈദ്യര്‍ ഒരു ദിവസം തന്റെ സ്നേഹിതന്‍ വി,കെ
മുഹമ്മദ്‌  കുട്ടി ഹാജിയെ വിളിച്ച് പറഞ്ഞു ..
"ഞാന്‍ മരിക്കുവാന്‍ വേണ്ടി നൂറുല്‍ മശായിഖിന്റെ സന്നിധിയിലേക്ക്പോകുവാനുദ്ദേഷിക്കുന്നു"
ഇത് പറഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കകം വൈദ്യര്‍ ഹൈ
ദരാബാധിലെക്കുള്ള യാത്രക്ക് തയ്യാറായി ,ഇത്  തന്റെ ഒടു
ക്കത്തെ യാത്രയാണെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു .പുറപ്പെ
ടു ന്നതിന് തൊട്ടു മുമ്പ് തന്റെ സ്നേഹിതന്‍ വി,കെ,മുഹമ്മദ്‌ കു
ട്ടി ഹാജിയോട്‌ ചില വസിയത്തുകള്‍ പറഞ്ഞ
ശേഷം അദ്ദേഹത്തെ ആലിംഗനം ചെയ്തു 
കൊണ്ട്  പറഞ്ഞു,
"ഞാന്‍ എന്റെ അവസാനത്തെ കുളിയടക്കം കുളിച്ചാണ് പോകുന്നത്ഇനി ഒന്നും ബാക്കിയില്ല "
ഈ യാത്രയില്‍ ഭാര്യയും തന്റെ സഹോദര പുത്രന്‍ ഉമര്‍ എന്നയാളും അദ്ദേഹത്തെ അനുഗമിച്ചിരുന്നു,യാത്രാ മദ്ധ്യേ 
തീവണ്ടിയില്‍ വെച്ച് തന്നെ അദ്ദേഹം ആലമേ ബര്‍സഖി 
 ലേക്ക് യാത്രയായി ,ഈ സമയത്ത് യാതൊരു പരിഭ്രമമോ
 വേവലാതിയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല .സഹ യാത്രി
കര്‍ക്ക് പോലും യാതൊരു അലോസരവുമുണ്ടാകാതെ കലിമ
 ഉച്ചരിച്ച് സുസ്മേരവദനനായി ഇഹലോക വാസം വെടിഞ്ഞ
 വൈദ്യാരുടെ ജനാസ ആവണ്ടിയില്‍ തന്നെ ഹൈദരാ
ബാധിലെത്തിച്ചു ,
ഹൈദരാബാദ് നൂരി മസ്ക്കനില്‍ നൂറുല്‍ മശായി
ഖിന്റെ നേതൃത്വത്തില്‍ മയ്യത്ത് നമസ്ക്കാരം നിര്‍വ്വഹിച്ചു ,
അവിടെത്തന്നെ മറവ് ചെയ്യുകയും ചെയ്തു,ഇപ്പോള്‍ നൂറുല്‍ 
മശാഇഖിന്റെ ദര്‍ഗാ ശരീഫിനോടനുബന്ധിച്ചുള്ള പള്ളിയു
ടെ തൊട്ട് തെക്ക് വശത്ത്‌ കുറച്ച് ഖബറുകള്‍ സ്ഥിതി ചെ
യ്യുന്നത് കാണാം .അവിടെ നൂറുല്‍ മശാഇഖിന്റെ പ്രധാന
പ്പെട്ട മുരീദും ആശിഖുമായ മര്‍ഹൂം പെരിമ്പലം അബ്ദുള്ള
 ഹാജിയുടെ ഖബറിന് തൊട്ട്  സമീപത്താണ് വൈദ്യാരു
ടെ ജനാസ മറവ് ചെയ്യപ്പെട്ടത്,സുഹൂരിഷാ നൂരി[റ]യുടെ
സദഖയായി വൈദ്യര്‍ക്ക്‌ ലഭിച്ച അനുഗ്രഹമാണിത് ,,,,,,

 ========================================================================
തുടര്‍ഭാഗം കാണാന്‍ ഇതില്‍ ക്ലിക്ക് ചെയ്യാം
http://kamaalullaashaa.blogspot.com/2011/09/6.html 
=========================================================================