2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

കിഴിശ്ശേരി ബാപ്പു ഹാജി =ഭാഗം =6

------------------------------------------------

 കിഴിശ്ശേരി ബാപ്പു ഹാജി
----------------------------------------------------------------------------------
ഹസ്രത്ത്‌  സുഹൂരിഷാ നൂരി[റ]യുമായി കടുത്ത അഖീദയും
നിരന്തര സഹവാസവും വെച്ചു പുലര്‍ത്തിയ ധനാട്യനാണ്
പെരിന്തല്‍മണ്ണയിലെ കിഴിശ്ശേരി  ബപ്പുഹാജി.നൂറുല്‍ മശാ
യിഖ്[റ]മായി ബൈഅത്തില്‍ പ്രവേശിച്ച കിഴിശ്ശേരിബാപ്പു
ഹാജി തര്‍ബ്ബിയ്യത്ത് കരസ്ഥമാക്കിയത് സുഹൂരിഷാ നൂരി
 [റ]യില്‍ നിന്നാണ്.പെരിന്തല്‍ മണ്ണ ഖാന്‍ഖാഹില്‍ സുഹൂ
രിഷാ നൂരി[റ]താമസമാക്കിയപ്പോള്‍ മഹാനവര്‍കളുടെ ഖി
ദ്മത്തിന് കിഴിശ്ശേരി ബാപ്പുഹാജിയും കൂടെ
യുണ്ടാകുമായിരുന്നു,
ആരുമായി സംസാരിക്കുമ്പോഴും ശൈഖുനായുടെ മഹ
ത്വം എടുത്ത് കാട്ടുവാനായിരുന്നു അദ്ദേഹം ശ്രമിച്ചിരു
ന്നത്.പെരിന്തല്‍മണ്ണയില്‍ എത്തിയിരുന്ന ഖലീഫമാ
ര്‍ക്കും മുരീദന്മാര്‍ക്കും ആതിഥ്യം നല്‍കുന്നത് അദ്ദേഹം
 പ്രത്യേകം താല്പര്യം കാണിച്ചിരുന്നു ,
സുഹൂരിഷാനൂരി[റ]യുടെ ശിക്ഷണത്തിലൂടെ വളര്‍ന്ന ബാ
പ്പുഹാജി തന്റെ ധനാട്യന്റെ മേലങ്കി അഴിച്ചു വെച്ച്ഏത് സാധാരണക്കാരോടും വിനയാന്വിതമായി  ഇടപഴകുവാ
നും സഹവസിക്കുവാനും ശ്രമിച്ചിരുന്നു.ശൈഖുനാ പെരി
ന്തല്‍മണ്ണ ബസ്റ്റാന്റിലേക്കും മറ്റും യാത്ര പോകുമ്പോഴും
 വരുമ്പോഴും ശൈഖുനായുടെ ബേഗും പിടിച്ചി അനുഗമി
ച്ച് നടക്കുന്നതില്‍ അഭിമാനവും അന്തസും പ്രകടിപ്പിച്ച മ
ഹാനാണ് ധനാട്യനായ കിഴിശ്ശേരി ബാപ്പു ഹാജി .

സുഹൂരിഷാ നൂരി [റ]കുറ്റിപ്പുറം മാണൂരില്‍ താമസിച്ചിരുന്ന 
കാലഘട്ടത്തില്‍ മഹാനവര്കള്‍ ഹൈദരാബാധിലെക്കും
 മദ്രാസിലേക്കും യാത്ര പോകുന്ന വേളയില്‍ യാത്രയയക്കാ
നും തിരിച്ചു വരുമ്പോള്‍ സ്വീകരിക്കുവാനും കുറച്ച് സഹപ്ര
വര്‍ത്തകരെയും സംഘടിപ്പിച്ച് ബാപ്പുഹാജി കുറ്റിപ്പുറം റെ
യില്‍വേ സ്റ്റേഷനില്‍ എത്തുമായിരുന്നു.ഇതേ സമ്പ്രദായം
സൂഫി വര്യനായ മാണൂര്‍ ബാപ്പുമുസ്ലി
യാരും [ന:മ]സ്വീകരിച്ചിരുന്നു ,,

സുഹൂരിഷാ നൂരി[റ]ധനാട്യന്റെ പുത്രനായി വളര്‍ന്ന വ്യ
ക്തിയാണ്.സുലൂക്കില്‍ പ്രവേശിച്ച ശേഷം എല്ലാം അല്ലാ
ഹുവിന്റെ വഴിയില്‍ പരിത്യജിച്ച് തികഞ്ഞ മുതവക്കിലായി
 ജീവിതം നയിച്ച മഹാനവര്‍കള്‍ക്ക്‌  ടുത്ത പരീക്ഷണങ്ങ
ള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ,ദാരിദ്ര്യത്തിന്റെ മൂര്‍ദ്ദന്യയിലും
 പരാതിയും പരിവട്ടവുമില്ലാതെ സുസ്മേരവദനനായി കഴി
ഞ്ഞു കൂടിയ മഹാനവര്‍കളുടെ പരീക്ഷണ ഘട്ടത്തില്‍
 മനസ്സറിഞ്ഞു സഹായിക്കുവാന്‍  കിഴിശ്ശേരി
 ബാപ്പുഹാജി ശ്രദ്ധിച്ചിരുന്നു ,
ബൈഅത്തിന് ശേഷം സുഹൂരിഷാനൂരി[റ]വഫാത്താകു
ന്നത് വരെ അവര്‍ക്ക് ഖിദ്മത്ത് ചെയ്യുവാനും അവരുടെ
സഹവാസത്തിലിരിക്കുവാനും ഭാഗ്യം സിദ്ധിച്ച മഹാനാ
ണ് കിഴിശ്ശേരിബാപ്പുഹാജി ,,
കിഴിശ്ശേരി ബാപ്പുഹാജിക്ക് സില്‍സിലാ നൂരിയ്യയുടെ അമ
ക്കാരനായ ഹൈദര്‍ മുസ്ലിയാര്‍[ന:മ]അമ്മിനിക്കാട് അ
ബ്ദുറഹിമാന്‍ മുസ്ലിയാര്‍[ന:മ]ഏലംകുളം[ജമാലുള്ളാഷാ സു
ഹൂരി]എന്നിവരുമായി അഭേദ്യമായ ബന്ധവും ആദരവും
 ഉണ്ടായിരുന്നു ,,
സുഹൂരിഷാ നൂരി [റ]യുമായി നിരന്തരമായി സഹവസിക്കു
കയും മഹാനവര്കള്‍ക്കും മുരീദന്‍മാര്‍ക്കും കയ്യും മെയ്യും മ
ന്ന്  ഖിദ്മത്ത് ചെയ്ത ധനാട്യ രാണ് തൂത മൊയിതുഹാജി
  അമ്മിനിക്കാട്ട് മോഇന്‍ കുട്ടി ഹാജി എന്നിവര്‍ ....
===============================================

പാവങ്ങളുടെ കൂട്ടുകാരന്‍
=======================================================================
പാവങ്ങളോടൊപ്പം സഹവസിക്കുകയും പാവപ്പെട്ടവ
രുടെ ജീവിതം നയിക്കുകയും ചെയ്ത മഹാനാണ് സുഹൂരി
ഷാ നൂരി[റ]പണക്കാരായ നിരവധി മുരീധന്മാരുണ്ടേങ്കി
ലും തന്റെസഹകാരികളായി അദ്ദേഹം തെരഞ്ഞെടുത്തി
രുന്നത് ദാക്കിരീങ്ങളും ശാക്കിരീങ്ങളുമായ പാവപ്പെട്ടമുരീ
ധന്മാരെയായിരുന്നു.
സമ്പന്നന്റെ മകനായി ജനിച്ച് സമ്പന്നനായി ജീവിച്ച
  മഹാനവര്‍കള്‍ തബ് ലീഗിനു വേണ്ടി പാവപ്പെട്ടവരിലേ
ക്കിറങ്ങിച്ചെന്ന് അവരുടെ ശൈലിക്കൊപ്പിച്ച് താഴ്മയോ
ടെ പെരുമാറിയിരുന്നു.ദുനിയാവില്‍ കൈവലഞ്ഞവരാ
യ ആ പാവപ്പെട്ട തോഴിലാളികളെയും സാധാരണക്കാ
രെയും സുലൂ ക്കിന്റെ ബന്ധത്തിലൂടെ ഈലോകത്ത് ഇസ്സ
ത്തുടയവരാക്കുന്നതിനും നാളെ ആഖിറത്തിലെ സമ്പന്ന
ന്മാരാക്കി  മാറ്റുന്നതിനുമായിരുന്നു മഹാനവര്‍കള്‍ പരി
ശ്രമിച്ചിരുന്നത്.
തന്റെ ഈ പ്രത്യേക ശൈലിക്ക് ഉപോല്‍ബലകമായി 
അദ്ദേഹംപറയുമായിരുന്നു ,,
"ആടിനെ ഇവിടെവാ ആടെ ,എന്ന് വിളിച്ചാല്‍ അത് വി
ളി കേള്‍ക്കുകയില്ല .അതെയവസരത്തില്‍ ആടിന്റെ ശ
ബ്ദം നുകരിച്ച് അതിനെ വിളിച്ചാല്‍  തലയാട്ടികൊണ്ട് 
ഓടിവന്ന് ആ വിളിക്കുത്തരം  നല്‍കാന്‍ ആട് തയ്യാറാകും.
കാളയെയും പോത്തിനെയുമൊക്കെ അതാതിന്റെ ശൈലി
യിലേക്കിറങ്ങി ച്ചെന്നാണ്വിളിക്കേണ്ടത് "

സുഹൂരിഷാ നൂരി [റ]യുടെ ലളിതവും സുതാര്യവുമായ ഈ
 ദാര്‍ശനിക വീക്ഷണത്തിന്റെ അനന്തര ഫലം നേരിട്ടനു
ഭവിച്ചവരാണ് കേരളക്കാര്‍.മൂക്കറ്റം കള്ള് കുടിച്ച് മദിച്ചവ
രും.അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ജീവിതം 
തുലച്ചവരും മഹാനവര്‍കളുടെ ബന്ധത്തിലൂടെ ഈമാനി
ക ചൈതന്യം തുടിക്കുന്ന സച്ചരികളും സദ്‌ വൃത്തരുമായി,
 മാര്‍ഗ്ഗ ഭ്രംശം സംഭവിച്ച സഹോദരന്മാരോട് അനുനയ
ത്തിന്റെയും സമാശ്വാസത്തിന്റെയും ശൈലിയില്‍ സം
സാരിക്കുവാനും വശ്യമായ തന്റെ പെരുമാറ്റം കൊണ്ട് ആ
കര്‍ഷിപ്പിക്കുവാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് 
അനുപമേയമാണ് ,

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടോ ദുഷിച്ച കൂട്ടുകെ
ട്ട് മൂലമോ വഴിപിഴച്ചു പോയവരെ ഐത്തം കല്‍പ്പിച്ച് അ
റ്റി നിര്‍ത്തുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നു .അല്ലാ
ഹു ഗഫൂര്‍റഹീമാണ്,[പൊറുക്കുന്നവനും കരുണാനിധിയു
മാണ് ]ഒരാള്‍ എത്ര തന്നെ പാപിയാണെങ്കിലും മനസ്സറി
ഞ്ഞ്  തൗബ ചെയ്‌താല്‍ അവന്‍പൊറുത്തു കൊടുക്കുക
 തന്നെ ചെയ്യും ,

അല്ലാഹുവിന്റെ മഗ്ഫിറത്തിലേക്കും .പിന്നീട് അവന്റെ കു
ര്‍ബിലേക്കും അടിമകളെ  കൈ പിടിച്ചുയര്‍ത്തുന്ന യ
ജ്ഞമാണ് മശായിഖന്മാര്‍ ചെയ്യുന്നത് .ഒരാള്‍ എത്ര മോശ
ക്കാരനാണെങ്കിലും അവനെ കഴുകി ശുദ്ധമാക്കി അല്ലാഹുവി
ന്റെ മാര്‍ഗത്തിലേക്ക്ആനയിപ്പിക്കുവാന്‍ മശായിഖന്മാര്‍ 
കഠിനമായി പരിശ്രമിക്കും,
ഇതിനു വേണ്ടി അവരുടെ ഉന്നതമായ അവസ്ഥയില്‍ നി
ന്നും എത്ര താഴേണ്ടി വന്നാലും അതവര്‍ക്ക് പ്രശ്നമേ അല്ല.
ഈ തത്വം മുറുകെപിടിച്ച മഹാനാണ് സുഹൂരിഷാ നൂരി[റ]
പാവപ്പെട്ടവനായാലും പണക്കാരനായാലും ആരുടേയും
 നഫ്സാനിയത്തിന്  അദ്ദേഹം ഒരിക്കലും വഴങ്ങിയിരുന്നില്ല
.ഖിദ്മത്തിന്റെ 
പേരില്‍ അഹങ്കരിക്കുവാന്‍ പാവപ്പെട്ടവരെയോ ദാന  
ധര്‍മ്മങ്ങളുടെ പേരില്‍ അഹങ്കരിക്കുവാന്‍ പണക്കാരെ
യോ അദ്ദേഹം അനുവദിച്ചിരുന്നില്ല,സമ്പത്തുള്ളവര്‍ക്ക്‌ 
അഹംഭാവമുണ്ടാവുക സ്വാഭാവികമാണ് ,അഹംഭാവ മി
ല്ലെങ്കിലും തന്റെ പ്രവര്‍ത്തങ്ങളില്‍ അറിഞ്ഞോ അറി
യാതെയോ അതിന്റെ ലാഞ്ചന ഉണ്ടാകുക സമ്പന്നമ്മാര്‍
ക്കുണ്ടാകുന്ന ഒരു ദൂശ്യമാണ് ,
ഈ സ്വാഭാവിക ദൂഷ്യം പോലും ഇല്ലാതാക്കുന്നതിനാണ് 
തന്റെ സന്തതസഹചാരിയായിരുന്ന കല്ലായി കുഞ്ഞിപ്പുഹാ
ജിയെ പ്പോലുള്ള ധനാട്യരോട് പലഘട്ടത്തിലും കര്‍ക്കശമാ
യി പെരുമാറിയിരുന്നത്, കുഞ്ഞിപ്പു ഹാജിയെപ്പോലെ ധനാ
ട്യനായ മറ്റൊരു മാന്യനോട് ഒരവസരത്തില്‍ മഹാനവര്‍ക
ള്‍ പറഞ്ഞവാക്കുകള്‍ ഇവിടെ ഓര്‍ത്തു പോകുന്നു-
ഒരിക്കല്‍ പെരിന്തല്‍മണ്ണ ഖാന്‍ഖാഹില്‍ സുഹൂരിഷാ നൂരി
[റ]വിശ്രമിക്കുകയായിരുന്നു ചുറ്റും പാവങ്ങളായമുരീദന്മാരു
ണ്ട്,അപ്പോള്‍ ഒരു മാന്യന്‍ തന്റെ ഒരു സുഹൃത്തിനെയും കൂ
ട്ടി മഹാനവര്‍കളുടെ സന്നിധിയില്‍ വന്നു പറഞ്ഞു,
"ഞങ്ങള്‍ക്ക്‌ കുറച്ചു കാര്യങ്ങള്‍ സംസാരിക്കുവാനുണ്ട്.
പാവങ്ങളെയൊക്കെ മാറ്റി നിര്‍ത്തിയാല്‍ തരക്കേടില്ല "
പാവങ്ങളെ മാറ്റിനിര്‍ത്തുവാന്‍ പറഞ്ഞത് മഹാനവര്‍കള്‍
ക്ക് ഇഷ്ടപ്പെട്ടില്ല-മാറ്റി നിര്‍ത്താനപേക്ഷിച്ച ആ മാന്യന്റെ 
കൂടെയുള്ള വ്യക്തി ഒരു പൊങ്ങച്ചക്കാരനായിരുന്നു ,മഹാ
നവര്‍കള്‍പറഞ്ഞു ,,
"ഈ പാവങ്ങളെ മാറ്റി നിര്‍ത്തിയിട്ട് ഇപ്പോള്‍ സ്വകാര്യം
 പറയണ്ട "
 "എങ്കില്‍ നിങ്ങള്‍ എന്റെ വീട്ടിലേക്കൊന്ന്‍ വരണം "
"ഞാന്‍ നിന്റെ വീട്ടിലേക്കില്ല .സംസാരിക്കാനുള്ളത് ഇവി
ടെവെച്ച് തന്നെ സംസാരിചോളൂ"
"നിങ്ങള്‍ എന്റെ വീട്ടില്‍ പലപ്പോഴും വന്നിട്ടുണ്ടല്ലോ .ഇ
പ്പോള്‍ എന്താണിത്ര വിഷമം""ശരിയാണ് ഞാന്‍ നിന്റെ
 വീട്ടില്‍ വന്നിട്ടുണ്ട്,ഞാന്‍ എന്റെ ശൈഖിന്റെ [നൂറുല്‍ 
മശാഇഖിന്റെ]പട്ടിയാണ്.അത് കൊണ്ടാണ് ശൈഖുനാ
യുടെ കൂടെയും ശൈഖിന്റെ കല്‍പ്പന മാനിച്ചും ഞാന്‍ നി
ന്റെ വീട്ടില്‍ വന്നത് "ഈ മറുപടി മാത്രം മതി സുഹൂരിഷാ
നൂരിയുടെ വ്യക്തിത്വത്തിന്റെ മഹത്വം മനസ്സിലാക്കുവാന്‍.
അദ്ദേഹം ഒരിക്കലും സ്വയം അഹങ്കരിച്ചില്ല,എല്ലാ
യ്പ്പോഴും തന്നെ ചെറുതാക്കികാണിച്ചു .അതേഅവസ
രം മറ്റുള്ളവരുടെ പൊങ്ങച്ചം ഒരു നിലക്കും
 അംഗീകരിച്ചതുമില്ല, 
==========================================
തുടര്‍ ഭാഗം കാണാന്‍ ഇതില്‍ ക്ലിക്ക്‌ ചെയ്യുക 
http://kamaalullaashaa.blogspot.com/2012/05/33.html
==============================================================
  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ