2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

ഹൈദര്‍ മുസ് ലിയാര്‍ [ഭാഗം ] 2

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള
കച്ചവടം
-------------------------
സുഹൂരിഷാ നൂരി [റ]യുടെ ശക്തമായ ശിക്ഷണത്തിന് വിധേ
യമാമഹാനാണ് ഹൈദര്‍ മുസ്ലിയാര്‍[ന:മ]മുമ്പ് സൂചിപ്പിച്ച
പോലെഅനര്‍ഗ്ഗളമായ വാഗ്വിലാസത്തിന്‍റെയും അസൂയാര്‍
ഹമായ സരസഭാഷണത്തിന്‍റെയും ഉടമയായ ആ പന്ധിത
ശിരോമണിയുടെ ജീവിത ശൈലി ഈ സുലൂക്കില്‍ വന്നതിന് 
ശേഷം ആകെ മാറ്റപ്പെട്ടു .സുലൂക്കിന്‍റെ പ്രവര്‍ത്തനങ്ങളില്‍ 
വ്യാപൃതനായതു മൂലം മുദരിസ് എന്ന നിലയിലുള്ള തന്റെ ജോ
ലിയും,മത പ്രസംഗപരിപാടികളും ഉപേക്ഷിക്കേണ്ടി വന്നു ,
വരുമാന മാര്‍ഗ്ഗങ്ങള്‍ കുറഞ്ഞു .ജീവിത പ്രയാസങ്ങള്‍ കൂടി 
വന്നു,ഏതെങ്കിലും തരത്തിലുള്ള ഒരുസൈഡ് ബിസിനസ്സുണ്ടാ
യാല്‍ തന്റെ  കുടുമ്പ ജീവിതത്തിനും സുലൂക്കിന്റെ  പ്രവര്‍ത്ത
ത്തിനും സഹായകമാവുമെന്ന് അദ്ദേഹം മനസ്സില്‍ വിചാരിച്ചു.

ഹൈദര്‍ മുസ്ലിയാരുടെ പ്രയാസങ്ങള്‍ ശരിക്കറിയാവുന്ന പെ
രിന്തല്‍ മണ്ണയിലെ ഒരു ടെക്സ്റ്റയില്‍ ഉടമഈ വിഷമാവസ്ഥ
യില്‍ അദ്ദേഹത്തെ സഹായിക്കുവാന്‍ തയ്യാറായി.അങ്ങിനെ
ഹൈദര്‍ മുസ്ലിയാരുടെ സ്വദേശമായ വെട്ടിക്കാട്ടിരിക്ക് അടു
ത്ത് പാണ്ടിക്കാട് ടൗണില്‍ ഒരു തുണിക്കട തുടങ്ങുവാന്‍ഏക
ദേശം ധാരണയായി .
കടയിലേക്കാവശ്യമായ ടെക്സ്റ്റയില്‍ ചരക്കുകള്‍ ഹോള്‍സെ
യില്‍ നിരക്കില്‍ കുറഞ്ഞ ചെലവില്‍ നേരിട്ടെത്തിക്കാമെന്ന് ടെക്സ്റ്റയില്‍ ഉടമ വാഗ്ദത്തം ചെയ്തു ,

വില്‍പ്പന നടത്തുന്നതിന് കൂലിക്ക് ഒരാളെ കടയില്‍ നിര്‍ത്തി
യാല്‍ മതി.പ്പോള്‍ തബ് ലീഗ് പ്രവര്‍ത്തനം മുറക്ക് നടത്തു
വാന്‍ സമയം കിട്ടും.ജീവിതമാഗ്ഗം സുഗമമായി നടക്കുകയും ചെയ്യും,ഹൈദര്‍ മുസ്ലിയാര്‍ക്ക് ഈ പരിപാടി വളരെ ഇഷ്ടപ്പെ
ട്ടു,എന്നാല്‍ ഈപദ്ധതിക്ക് സുഹൂരിഷാനൂരി[റ]യുടെ നുമതി
 കൂടി ലഭിക്കേണ്ടതുണ്ട് ,,,

സുഹൂരിഷാ നൂരി [റ]ഒരാഴ്ചയായി കരുവാരക്കുണ്ട് കേരളയില്‍
മുരീദന്മാര്‍ക്ക് തഅലീം എടുത്തു കൊണ്ടിരിക്കുകയാണ്,ഹൈ
ദര്‍ മുസ്ലിയാര്‍ അങ്ങോട്ട്‌ പുറപ്പെട്ടു ,വഴിയില്‍ വെച്ച് മറ്റൊരു 
ഖലീഫയായ കുഞ്ഞി മുഹമ്മദ്‌ മുസ്ലിയാരെ കണ്ടുമുട്ടി,,കുഞ്ഞി
മുഹമ്മദ്‌ മുസ്ലിയാര്‍ക്ക് സൈഡ്  ബിസിനസ്സായി ത്തര്‍ 
കച്ചവട മുണ്ട് .ഇതിനുപുറമേ പച്ചമരുന്നുകള്‍ കൊണ്ട് ഉണ്ടാ
ക്കിചില ആയുര്‍വേദ ഗുളികകളുടെ വില്‍പ്പനയും പുതുതാ
യി ആരംഭിച്ചിട്ടുമുണ്ട്,
രണ്ടു പേരും കരുവാരക്കുണ്ട് കേരളയില്‍ സുഹൂരിഷാ നൂരി
[റ]യുടെ ഹള്റത്തില്‍ എത്തി,കുഞ്ഞിമുഹമ്മദ്‌ മുസ്ലിയാരോട് 
സുഹൂരിഷാ നൂരി[റ]ചോദിച്ചു"റാഹത്തല്ലേ"അപ്പോള്‍ കുഞ്ഞി  മുഹമ്മദ്‌ മുസ്ലിയാര്‍ മറുപടി പറഞ്ഞു "അല്‍ഹംദുലില്ലാ.റാഹ
ത്താണ് !
ഹല്‍ഖകളില്‍ പോയി തഅലീം  നടത്തുന്നുണ്ട് .ജീവിതമാര്‍ഗ്ഗ
ത്തിന് ഗുളികയുടെ വില്‍പ്പനയും ഉണ്ട് "ഇത് തന്നെയാണ്  
ന്റെ  ടെക്സ്റ്റയില്‍സ് കടയെക്കുറിച്ച് പറയുവാന്‍ പറ്റിയ ന്ദ
ര്‍ഭം .ഹൈദര്‍ മുസ്ലിയാര്‍ കരുതി.അദ്ദേഹം ശൈഖുനായോട് 
പറഞ്ഞു "ഞാനും ഒരുസൈഡ് ബിസിനസ്സ് തുടങ്ങുവാന്‍ ഉദ്ദേ
ശിക്കുന്നുണ്ട് "ഇത് മുഴുവനാക്കുവാന്‍ മഹാനവര്‍കള്‍ സമ്മധി
ച്ചില്ല.എടുത്തടിച്ച പോലെ മറുപടി വന്നു !


"ഞാന്‍ നിനക്ക് സൈടല്ല.ഫുള്‍ ബിസിനസ്സ്ആണ് തരുവാന്‍
 ഉദ്ദേശിക്കുന്നത്"അല്ലാഹുവിന്റെ  മാര്‍ഗത്തിലുള്ള കച്ചവടമാ
ണ് സുഹൂരി ഷാ നൂരി[റ]ഉദ്ദേശിച്ചത്,പരിശുദ്ധ ഖുര്‍ആനില്‍ 
അല്ലാഹു വിവരിച്ചകച്ചവടത്തിലേക്ക് മഹാനവര്‍കള്‍ ശ്രദ്ധ
ക്ഷണിച്ചു ,,

"വേദനാജനകമായ ശിക്ഷയില്‍ നിന്നും നിങ്ങളെ രക്ഷപ്പെടു
ത്തുന്നഒരു ച്ചവടം നാംഅറിയിച്ചു തരട്ടയോ?അല്ലാഹുവിനെ
കൊണ്ടുംഅന്ത്യനാള്‍ കൊണ്ടും വിശ്വസിക്കുകയും നിങ്ങളുടെ 
സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും അവന്റെ  മാര്‍ഗ്ഗത്തില്‍
 ജിഹാദ് ചെയ്യുകയും ചെയ്യുക"ഈ ആയത്ത് ഓതികൊണ്ട് 
സുഹൂരിഷാ നൂരി[റ]പറഞ്ഞു ,

സര്‍വ്വ കാര്യങ്ങളും അല്ലാഹുവില്‍ അര്‍പ്പിച്ച ജീവിക്കേണ്ട രീ
തിയെ കുറിച്ചാണ് ഞാന്‍നിന്നെ പഠിപ്പിക്കുന്നത്‌.മറ്റുള്ളവര്‍ 
നിന്നെ ദുനിയാവിലേക്കും സ്ബാബിലേക്കുമാണ് ക്ഷണിക്കു
ന്നത്,നിനക്ക് സൈഡോന്നും വേണ്ട സുലൂക്കിന്റെ  വഴിയില്‍
 മുഴുവനായി ഇറങ്ങുക "

ഇതോടെ ഹൈദര്‍ മുസ്ലിയാര്‍ ടെക്സ്റ്റയില്‍ കച്ചവട പരിപാടി ഉപേക്ഷിച്ചു, മുഴുവന്‍ സമയവും സില്‍സിലയുടെ പ്രവര്‍ത്തന
ങ്ങളില്‍ ചിലവഴിച്ചു, സില്‍സിലയുടെ പ്രവര്‍ത്തന സൗകര്യാ
ര്‍ത്ഥം സുഹൂരിഷാ നൂരി[റ]കുറ്റിപ്പുറം മാണൂരില്‍ നിന്നും പെരി
ന്തല്‍മണ്ണ ഖാന്‍ഖാഹിലേക്ക് താമസം മാറ്റിയപ്പോള്‍ ഹൈദര്‍ 
മുസ്ലിയാരും അവിടെത്തന്നെ തങ്ങി,ഈനിരന്തര സഹവാസം
മരണശേഷവും തുടരുന്നു ,
ഹൈദര്‍ മുസ്ലിയാര്‍[ന:മ]അന്തിയുറങ്ങുന്നത്‌ കരുവാരക്കുണ്ട് 
ദര്‍ഗാ ഷരീഫില്‍ സുഹൂരിഷാ നൂരി [റ]യുടെ           
                                                  സമീപത്താണ് !!!!!

                                                           
--------------------------
തുട ര്‍ഭാഗം കാണാന്‍ ഇതില്‍ ക്ലിക്ക്‌ ചെയ്യാം

ഹൈദര്‍ മുസ് ലിയാരുടെ അനുഗ്രഹീത
പ്രഭാഷണ ശൈലി ,
-------------------------------------------------------


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ