2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

ഹൈദര്‍ മുസ്ലിയാര്‍ ഭാഗം [1]

മര്‍ഹൂം ഹൈദര്‍ മുസ് ലിയാര്‍ [ന:മ]
[കമാലുല്ലാ ഷാ സുഹൂരി ]
,,,,,,--------------------------------------,,,,,,
സ്രത്ത്‌ സുഹൂരിഷാ നൂരി [റ]യുടെ ശിക്ഷണത്തിലും തര്ബിയ്യത്തിലും വളര്‍ന്ന് സില്‍സില നൂരിയ്യയുടെ 
കേരളത്തിലെ അമരമേന്തിയപ്രഗല്‍ഭ പന്ധിതനാണ്
 വെട്ടിക്കാട്ടിരി പി.ഹൈദര്‍ മുസ്ലിയാര്‍ എന്ന "കമാലുല്ലാ 
ഷാസുഹൂരി"[ന:മ]മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്ത വെട്ടിക്കാട്ടിരിയിലെ പൗപ്രമാണിയായ പൈക്കാടന്‍
 അഹമ്മദ് സാഹിബിന്‍റെ നാലാമത്തെ മകനായി-1941-ല്‍
ജനിച്ച ഹൈദര്‍ മുസ്ലിയാര്‍ പള്ളി ദര്സുകളിലൂടെ മത പഠ
നം നടത്തി പട്ടിക്കാട് ജാമിഅ:നൂരിയ്യ അറബിക് കോളേജി
നിന്നും ബിരുദം നേടിയ മഹാനാണ്.
ബഹു:ഇ.കെ.അബുബക്കര്‍ മുസ്ലിയാരുടെ[ന:മ]ശിഷ്യനാണ് മഹാനവര്‍കള്‍1970-72-കാല ഘട്ടത്തില്‍ അദ്ദേഹം കുന്നപ്പ
ള്ളിയില്‍ ദര്സ് നടത്തികൊണ്ടിരിക്കുമ്പോള്‍ അവിടെ ഹസ്ര
ത്ത്‌സുഹൂരി ഷാ നൂരി[റ]യുടെ തഅലീമും ദിക്ര്‍ ഹല്‍ഖയും
 ഉണ്ടായിരുന്നു ,ഈ ത്വരീഖത്തിനെക്കുറിച്ചുള്ള  നിരീക്ഷ
ണത്തിലും  പഠനത്തിലുമായതിനാല്‍ ഹൈദര്‍ മുസ്ലിയാര്‍ ബൈഅത്ത്  ചെയ്യുവാന്‍ ആദ്യകാലഘട്ടത്തില്‍ തയ്യാറായി
ല്ല ,,
പിന്നീട് സത്യം ബോധ്യപ്പെട്ടപ്പോള്‍ ചെറുകര ജുമുഅത്ത് പള്ളിയില്‍ വെച്ച് ഹസ്രത്ത്‌ സുഹൂരിഷാ നൂരി[റ]യുമായി അദ്ദേഹം ബൈഅത്ത്ചെയ്തു ,
നൂറുല്‍  മശായിഖ് സയ്യിദ് നൂരിഷാ തങ്ങളുടെ ഹള്റത്തില്‍
 1972-ല്‍ ഹൈദരാബാദ് നൂരി മസ്ക്കനില്‍ വെച്ച് നടന്ന
 "ചില്ലയില്‍ "
ഹസ്രത്ത്‌ സുഹൂരിഷാനൂരി[റ]യുടെ ആജ്ഞ മാനിച്ച് ഹൈ
ദര്‍ മുസ്ലിയാരും പങ്കെടുത്തിരുന്നു,ആ ചില്ലയില്‍ വെച്ച് 
-22- പേര്‍ക്ക് ഖിലാഫത്ത് കൊടുക്കുകയുണ്ടായി അതി
ല്‍ ഒന്ന് മഹാനായ ഹൈദര്‍ മുസ്ലിയാര്‍ ആയിരുന്നു ,,ഈ സുലൂക്കില്‍   വരുന്നതിന് മുമ്പ് ദര്സ് നടത്തിയും വഅള്
 നടത്തിയും ജീവിത മാര്‍ഗ്ഗം കണ്ടെത്തിയ മഹാനായിരുന്നു
 ഹൈദര്‍ മുസ്ലിയാര്‍ ,,നൂറുല്‍ മഷായിഖിന്‍റെ ഖലീഫയായ
തോടെ ദര്സ് നടത്തുവാനും വഅള്  നടത്തി കാശുണ്ടാക്കു
വാനുള്ള സാഹചര്യം ഇല്ലാതായി ,

വരുമാന മാര്‍ഗ്ഗം നിന്നതോടെ ഹൈദര്‍ മുസ്ലിയാര്‍ക്ക് വീട്ടു
കാരുടെചെലവിന് കാശു കൊടുക്കുവാന്‍ കഴിയാതെ വന്നു
 .വല്ലതും കിട്ടിയാല്‍ അത് ഹല്‍ഖ കളിലേക്കുള്ള യാത്രക്കുത
ന്നെ ചെലവഴിക്കേണ്ടി വന്നു ,അക്കാലത്ത് അദ്ദേഹത്തിന്‍റെ
 പിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നു ,ഹൈദര്‍ മുസ്ലിയാരുടെ 
വിഷമാവസ്ഥ മനസ്സിലാക്കിയ നല്ലവനായ ആ പിതാവ് താന്‍
 സ്വന്തം കാശ് ചെവഴിച്ച് വല്ല സാധനങ്ങളും വാങ്ങി ക്കൊ
ണ്ട് വന്നാല്‍ മറ്റു മക്കള്‍ കേള്‍ക്കുവാന്‍ വേണ്ടി പറയും ,
     "ഇത് ഹൈദര്‍ വാങ്ങിച്ചു തന്നതാണ് "

സ്വന്തം വീട്ടില്‍ പട്ടിണിയായാലും തബ് ലീഗ്  പ്രവര്‍ത്തന
ത്തിന് അദ്ദേഹംമുടക്കം വരുത്തിയില്ല ,എന്നാല്‍ ഇതെത്ര
കാലം തുടരും.ചില ഹല്ഖകളില്‍ പോയാല്‍ ബസ്സുകൂലി
പോലും ലഭിക്കാതെ മടങ്ങിപ്പോരേണ്ട ഗതികേടുണ്ടാ
യിട്ടുണ്ട് ,കാശില്ലാത്ത വിവരം ആരോടും പറയാന്‍ പാടില്ല,
 കാശ് ചോദിക്കവാനും പാടില്ല .അതാണ്‌ ശൈഖുനായുടെ
 കല്‍പ്പന ,
ബസ്സിന്‍റെ ചാര്‍ജ്ജ് കൊടുക്കുവാന്‍ കാശില്ലാത്തതിനാല്‍ ഹല്ഖകളില്‍ പങ്കെടുത്തശേഷം  കട്ടുപ്പാറയില്‍ നിന്നും 
മറ്റും ആസ്ഥാനമായ പെരിന്തല്‍മണ്ണയിലേക്ക് കാല്‍
 നടയായിപ്പോയ എത്രയോ സംഭവങ്ങളുണ്ട്,അക്കാലത്ത് 
പെരിന്തല്‍ മണ്ണ ഖാന്‍ഖാഹ് കേന്ദ്രീകരിച്ച് നടത്തിയ സില്‍
സിലയുടെ പ്രവര്ത്തനങ്ങളില്‍ മുഴുവന്‍ സമയ പങ്കാളിയാ
യിരുന്നു.ഹൈദര്‍ മുസ്ലിയാര്‍,ഊണിന് കാശില്ലാത്തതിനാ
ല്‍ വെറും കാലിച്ചായകുടിച്ച് നേരം വെളുപ്പിച്ച എത്രയോ
 ദിവസങ്ങളുണ്ടായിട്ടുണ്ട്,ഈ വിഷമ ഘട്ടത്തില്‍ പോലും ത
ന്‍റെ ആവശ്യ നിര്‍വ്വഹണത്തിന് ഒരു സൃഷ്ടിയെയും അദ്ദേ
ഹം ആശ്രയിച്ചില്ല ,സുഹൂരിഷാ നൂരി [റ]പഠിപ്പിച്ച തവക്കലി
ന്‍റെ മാര്‍ഗ്ഗത്തില്‍ ഉറച്ച് നില്‍ക്കുവാന്‍ ഹൈദര്‍ മുസ്ലിയാര്‍ക്ക് 
കഴിഞ്ഞു ,സുഹൂരിഷാ നൂരി[റ]പറയുമായിരുന്നു -
"വല്ലതും കിട്ടും എന്ന് വിചാരിച്ച് ആരും ഹല്ഖകളില്‍ പങ്കെടുക്കേണ്ട,വല്ലതും കിട്ടും എന്ന് ഉറപ്പുള്ളിടത്ത് പോകാ
തെ ഒന്നും കിട്ടുകയില്ല എന്ന് ഉറപ്പുള്ളിടത്ത് പോയി അല്ലാഹു
 എങ്ങിനെ കാര്യങ്ങള്‍നടത്തിത്തരും എന്ന്  കാണുക "
ഖലീഫ മാരോടുള്ള നിര്‍ദ്ദേശമാണിത് .തവക്കുലിന്‍റെ മാര്‍ഗ്ഗം ശരിയാക്കുവാനാണ് മഹാനവര്‍കള്‍ ഇങ്ങിനെ നിര്‍ദ്ധേ
ഷിച്ചിട്ടുള്ളത്‌,ഈ  നിര്‍ദ്ദേശം കേള്‍ക്കുവാന്‍ സുന്ദരമാ
ണെങ്കിലും പ്രവര്‍ത്തിയില്‍ കൊണ്ട് വരുക ഏറെദുഷ്
ക്കരമാണ് ,ശൈഖുനായുടെ ഈ വിധത്തിലുള്ള തര്‍ബ്ബി
യ്യത്തിന് ഏറെപാത്രീഭൂതരായ മഹാന്മാരാണ് ഹൈദര്‍ മുസ്ലിയാര്‍[ന:മ]അമ്മിനിക്കാട് അബ്ദു റഹിമാന്‍ മുസ്ലിയാര്‍
[ന:മ]ഏലംകുളം പി.മുഹമ്മദ്‌ മുസ്ലിയാര്‍ എന്ന ജമാലു
                     ല്ലാ ഷാ സുഹൂരി ]എന്നിവര്‍ ..
തവക്കുലിന്‍റെ മാര്‍ഗ്ഗത്തില്‍ അനുഭവിക്കേണ്ടി വന്ന ഒരു പരീക്ഷണഘട്ടത്തെകുറിച്ച് ഹൈദര്‍ മുസ്ലിയാര്‍ പറഞ്ഞ
 കഥ താഴെ പറയുന്നു ...
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
കൊണ്ടൊട്ടിയിലെ തഅലീമും തവക്കുലിന്റെ 
മധുരവും 
============
സില്‍സില നൂരിയ്യക്കെതിരെ ഒരു വിഭാഗത്തിന്‍റെ ശത്രുത ആരംഭിച്ച കാലത്താണ് ഈ സംഭവം നടന്നത് ,ശത്രുക്ക
ളുടെ കള്ള പ്രചാര വേലയില്‍ കുടുങ്ങി തെറ്റിദ്ധരിക്കപ്പെ
ട്ടുപോയ പലരും സുലൂക്കുമായി ബന്ധം വിട്ടിരുന്നെങ്കി
ലും .നൂറുല്‍ മശായിഖിന്‍റെ മഹത്വം മനസ്സിലാക്കിയ.
ത്വരീഖത്തിലൂടെ ആത്മസംസ്കരണം കൈവരിച്ച
 നിരവധി മുരീധന്മാര്‍ പല സ്ഥലങ്ങളിലും  അവ
                  ശേഷിച്ചിരുന്നു ,
ഇവരില്‍ ബഹു ഭൂരി പക്ഷവും പാവപ്പെട്ടവരായിരുന്നു,ഈ മുരീധന്മാര്‍ സംഘടിച്ചു കൊണ്ട് തങ്ങളുടെ പ്രദേശങ്ങളില്‍
 സ്ഥാപിച്ച ഹല്‍ഖകളില്‍   പങ്കെടുത്ത് തഅ ലീം നല്‍ക
ണമെന്ന് ഖുലഫാക്കളോട് സുഹൂരിഷാ നൂരി [റ]കര്‍ശനമായി
 നിര്‍ദേശിച്ചിരുന്നു .അതെ അവസരത്തില്‍ ഹല്‍ഖകളില്‍  പ
ങ്കെടുക്കുവാന്‍ വരുന്ന ഖുലഫാക്കള്‍ക്ക് യാത്രാക്കൂലി പോലും നല്‍കുവാന്‍ കഴിവില്ലാത്ത മുരീധന്മാരാണ് മിക്ക സ്ഥലത്തും
 ണ്ടായിരുന്നത് .ഉള്ളവര്‍ തന്നെ പണം ഇറക്കുവാന്‍ മടിക്കുന്ന കാലമായിരുന്നു അന്ന് ,,
ഇക്കാലത്ത് കൊണ്ടോട്ടിയിലും ഹല്‍ഖ ഉണ്ടായിരുന്നു .കൊണ്ടൊട്ടിയിലെ മുഖദ്ദം പറമ്പാടന്‍ മൊയ്തീന്‍ കുട്ടി
ഹാജി ഹൈദര്‍ മുസ്ലിയാരെഹല്‍ഖ  യോടനുബന്ധിച്ചുള്ള 
തഅലീമിന്[ക്ലാസ്സെടുക്കുന്നതിനു]ക്ഷണിക്കുവാന്‍ പെരിന്ത
ല്‍മണ്ണ ഖാന്ഖാഹില്‍ വന്നു.കൊണ്ടോട്ടിയില്‍ പോയാല്‍ ബസ്സുകൂലി പോലും തരപ്പെടില്ല എന്നത് ഹൈദര്‍ മുസ്ലിയാരു
ടെ അനുഭവമായിരുന്നു. ,

പെരിന്തല്‍മണ്ണയില്‍ നിന്നും സ്വദേശമായ വെട്ടിക്കാട്ടിരി 
യില്‍ പോയി വരുവാന്‍ തന്നെ കാഷ്‌ തികയാത്ത അവ 
സ്ഥയിലായിരുന്നു അദ്ദേഹം,തന്റെ സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് കൊണ്ടോട്ടിയിലേക്ക്‌ പോകുവാന്‍ ഹൈ
ദര്‍ മുസ്‌ലിയാര്‍ മടിച്ചു ,

എന്നാല്‍ കൊണ്ടോട്ടിയിലെക്ക് പോകാന്‍ മടി കാണിച്ചതി
ന്‍റെ കാരണം സുഹൂരിഷാനൂരി[റ]ക്ക് പിടികിട്ടിയിരുന്നു,
അദ്ദേഹം ഉടന്‍തന്നെ ഹൈദര്‍മുസ്ലിയാരെ[ന:മ]വിളിച്ചു 
കൊണ്ടോട്ടിയിലെക്ക്  പോകുവാന്‍ കല്‍പ്പിച്ചു കൊണ്ട്
                പറഞ്ഞു ,
"നിങ്ങള്‍ പണി എടുക്കുന്നത് ഒരാള്‍ക്കും കൂലി വാങ്ങുന്നത് വേറൊരാളില്‍ നിന്നുമാണോ ?ആര്‍ക്കാണോ പണി എടു
ക്കുന്നത് അവനോട് തന്നെ കൂലി ചോദിക്കുക "
മഹാനവര്കളുടെ ഈ ആജ്ഞ ഹൈദര്‍ മുസ്ലിയാര്‍ക്ക് തിരസ്ക്കരിക്കുവാന്‍ കഴിഞ്ഞില്ല ,അങ്ങിനെ ഹൈദര്‍
 മുസ്ലിയാരും അമ്മിനിക്കാട്ടെ അബ്ദു റഹിമാന്‍ മുസ്ലി
യാരും ഒരുമിച്ച് കൊണ്ടോട്ടി ഹല്ഖയില്‍ തഅലീം  എടു
ക്കുന്നതിന് പോയി .

തഅലീം കഴിഞ്ഞ് രണ്ട് പേരും പെരിന്തല്‍മണ്ണയിലേക്ക്
 ബസ്സ്‌ കയറുന്നതിന് കൊണ്ടോട്ടി ബസ്സ്‌ സ്റ്റോപ്പില്‍ വന്നു
 .ഹൈദര്‍ മുസ്ലിയാര്‍ ഭയപ്പെട്ടത് ന്നെ സംഭവിച്ചു .ബസ്സ്‌ കൂലി
ക്കുള്ള കാശ് പോലും കൊണ്ടോട്ടിയില്‍ നിന്ന് ലഭിച്ചില്ല ,പെരി
ന്തല്‍മണ്ണയിലേക്ക് തിരിച്ചു പോകുന്നതിന്  ബസ്സ്‌ കൂലിക്കു
ള്ളകാശ് രണ്ട് പെരുടെകയ്യിലും ഇല്ല."തവക്കുലിന്‍റെ" പാത
യില്‍ ഉറച്ച്  നില്‍ക്കുവാനാണ് അവരോട് സുഹൂരിഷാ നൂരി
[റ]കല്പ്പിച്ചിട്ടുള്ളത്.
അത് കൊണ്ട് തന്നെ ഇക്കാര്യം ആരോടും പറയാന്‍  അവര്‍ മെനക്കെട്ടില്ല,ആരോടും കാശ് കടം ചോദിക്കുവാനും അവര്‍ 
തയ്യാറായില്ല,അന്ന് പോലീസ് സ്റ്റേഷന് സമീപത്തുള്ള 
 ജംഗ്ഷനീലാണ് കൊണ്ടോട്ടിയിലെ ബസ്സ്‌ സ്റ്റോപ്പ്‌.
ബസ്സ്‌ സ്റ്റോപ്പിന് സമീപത്ത് തന്നെ സോടാക്കാരന്‍  കുട്ടി
യാലികാക്കയുടെ കടയുണ്ട് .കുട്ടിയാലികാക്ക മുരീദാണ്.
ഇദ്ദേഹത്തിന്‍റെ കടയില്‍ ഉള്ള ഒരു ബഞ്ചില്‍ ഹൈദര്
 മുസ്ലിയാരും അബ്ദു റഹിമാന്‍ മുസ്ലിയാരും ഇരുന്നു ,
രണ്ട് പേരും കുശാലായി വര്‍ത്തമാനം പറയാന്‍ തുടങ്ങി ,
തൊട്ടു സമീപത്ത്കൊണ്ടോട്ടിയിലെ ഒ.കെ.മുഹമ്മദ്‌ ഹാജി
യും ഉണ്ട് പെരിന്തല്‍  മണ്ണയിലേക്കുള്ള ബസ്സ്‌ വന്നാല്‍
 ഒ കെ മുഹമ്മദ്‌ ഹാജി ഓടി പ്പോയി രണ്ട് പേര്‍ക്കുള്ള
സീറ്റ് പിടിക്കും.എന്നാല്‍ ബസ്സ്‌ പുറപ്പെടാറായാലും ഹൈദര് മുസ്ലിയാരും ബ്ദു റഹിമാന്‍ മുസ്ലിയാരും ബസ്സ്‌ കയറാന്‍
 വരില്ല .
വര്‍ അപ്പോഴും സംസാരത്തില്‍ തന്നെ മുഴുകിയിരിക്കുകയാ
യിരിക്കും,പലബസ്സുകളും ഇപ്രകാരം പോയി ,ബസ്സ്‌ ചാര്‍ജ് 
കൊടുക്കുവാന്‍ കാഷില്ലാഞ്ഞിട്ടാണ് അവര്‍ ബസ്സില്‍ കയറാ
തെ അവിടെത്തന്നെ ഇരിക്കുന്നത് ന്ന് ഒ കെ എം ഹാജിക്ക് 
അറിയില്ലായിരുന്നു,രണ്ട്  പേരും ഇരുന്നിടത്ത് നിന്ന് എഴുന്നേ
ല്‍ക്കുവാനോ സംസാരം നിര്‍ത്തുവാനോ തയ്യാറാകുന്നില്ല,അവി
ടെ കൂടിയ മുരീദന്മാരില്‍ ആരോട് ചോദിച്ചാലും ബസ്സ്‌ കൂലിക്കുള്ള  കാശും പോരാത്തതിന് കൈ മടക്ക് വേറെയും ലഭിക്കും .

എന്നാല്‍ തങ്ങളുടെ പ്രശ്നം ഒരു സൃഷ്ടിയോടും പറയാതെ അല്ലാഹുവിന്‍റെ സഹായവും കാത്ത് അവിടെ ഇരിക്കുവാന്‍ 
അവരെ പ്രേരിപ്പിച്ചത്   സുഹൂരിഷാ നൂരി [റ]യുടെ ഈവാക്കു
കളാണ് ,,,
         "നിങ്ങള്‍ ആര്‍ക്കാണോ പണി എടുക്കുന്നത് അവനോട് തന്നെ കൂലി ചോദിക്കുക "

സമയം ഏറെ കഴിഞ്ഞപ്പോള്‍ അതാ അവരുടെ മുമ്പില്‍ ഒരു
 ടാക്സി കാര്‍ വന്നു നില്‍ക്കുന്നു,ടാക്സി കാറിന്‍റെ ഡോര്‍ തുറന്നു
 ഇറങ്ങി വരുന്നത് ഓമാനൂരിലെ കൂലി മുഹമ്മദ്‌ ഹാജിയുടെ
[ബോംബയില്‍ ഹജ്ജ് കമ്മിറ്റിയുടെ"കൂലി"യായി സേവനമ
നുഷ്ടിച്ച ആളാണ്‌ മുഹമ്മദ് ഹാജി ]മകന്‍ ശംശുദ്ധീന്‍
ണ്,അവന്‍ ഗള്‍ഫില്‍ നിന്നും വന്നിട്ട് കുറച്ചു ദിവസമായി,
ശംശുദ്ധീന്‍ ഹൈദര്‍ മുസ്ലിയാരോടുപറഞ്ഞു .

"ഞാന്‍ ഇവിടെ ഒരത്യാവശ്യത്തിന്‌ വന്നതായിരുന്നു .അപ്പോ
ഴാണ് നിങ്ങള്‍ ഇവിടെ ഇരിക്കുന്നത് കണ്ടത്.നിങ്ങളെ കണ്ടു
 മുട്ടിയതില്‍ വളരെ സന്തോഷമുണ്ട്.എന്തായാലും നിങ്ങള്‍ 
എന്‍റെ കൂടെ വരണം"

ഹൈദര്‍ മുസ്ലിയാരും അബ്ദു റഹിമാന്‍ മുസ്ലിയാരും അവന്‍റെ ക്ഷണം സ്വീകരിക്കാതെ പല ഒഴിവുകളും പറഞ്ഞു നോക്കി
 .എന്നാല്‍ ശംശുദ്ധീന്‍  വിട്ടില്ല.അവസാനം അവന്‍റെ നിര്‍ബ
ന്ധത്തിനു വഴങ്ങി ണ്ട് പേരും ആ കാറില്‍ തന്നെ ഓമാ
നൂരിലെക്ക് പോയി .കുറഞ്ഞ സമയങ്ങള്‍ക്കകംകോഴിയും
നെയ്‌ചോറും വിളമ്പി അവന്‍ ആ മഹാരഥന്മാരെ സല്‍ക്കരി
ച്ചു ,

സ്വല്‍പ്പം വിശ്രമിച്ച ശേഷം പുറപ്പെടാന്‍ നേരത്ത് "ടര്‍ളി"യുടെ ഓരോ ര്‍ട്ട്‌ പീസുകള്‍ രണ്ട് പേര്‍ക്കും നല്‍കി .ഇതിനു പുറമേ
 രണ്ട് പേര്‍ക്കും നൂറുരൂപാ വീതം "ഹദ് യ "ആയും നല്‍കി !!!

[അക്കാലത്ത് കോഴിയും നെയ്ച്ചോറും സദ്യയുടെ കൂട്ടത്തില്‍ വമ്പനായിരുന്നു.നൂറു രൂപായുടെ ഒറ്റ നോട്ട് കണികാണാന്‍
 പോലും കഴിയാത്തകാലമാണന്ന്.!ഭേധപ്പെട്ടവര്‍ക്ക് മാത്രമേ അക്കാലത്ത്"ടര്‍ളി"ശീലകൊണ്ട് തയ്ച്ചഷര്‍ട്ട്‌  ഉണ്ടായിരു
ന്നുള്ളൂ ,,

ശൈഖുനായുടെ തര്ബ്ബിയ്യത്തിലൂടെ പഠിച്ച തവക്കുലിന്‍റെ മ
ധുരം ആവോളം ആസ്വദിച്ച ഹൈദര്‍ മുസ്ലിയാര്‍ [ന:മ]
പറയുന്നു .

"ആ സംഭവം ഞങ്ങള്‍ക്ക് വലിയൊരു പാഠമായിരുന്നു.കൊ
ണ്ടോട്ടിയില്‍ നിന്നും പെരിന്തല്‍ മണ്ണയിലേക്ക് ബസ്സ്‌ കൂലിക്ക്
കാശ് തികയാതെ നട്ടംതിരിയുന്ന നേരത്താണ് ഒരു മാന്യന്‍
 വന്ന് ഞങ്ങളെ കാറില്‍ കയറ്റി തന്‍റെ വീട്ടില്‍ കൊണ്ട് പോയി 
സല്‍ക്കരിച്ച ശേഷം ഉപഹാരവും നൂറു രൂപയും
നല്‍കി ആദരിച്ച് യാത്രയാക്കിയത് ,

ഇതാണ് ശൈഖുനാ പഠിപ്പിച്ച തവക്കുലിന്‍റെ മധുരം .സൃഷ്ടി
കളെ വിട്ട് സൃഷ്ടാവിനെ ആശ്രയിച്ചാല്‍ അവന്‍ ഇസ്സ ത്താ
യി കാര്യങ്ങള്‍ നടത്തിത്തരും എന്നതിന്‍റെ ഉത്തമ തെളി
വാണ് ഈ സംഭവം ..

ഈ സംഭവത്തിന്‍റെ ബാക്കി പത്രം അതിലേറെ രസകരമാണ്.സല്‍ക്കാരം കഴിഞ്ഞ് മടങ്ങുന്ന വഴി
യില്‍ ഒരാളുടെ നൂറിന്‍റെ നോട്ട് ചില്ലറയാക്കിയെടു
ത്തു.ഒരു നൂറിന്‍റെ നോട്ട് അപ്പടി സൂക്ഷിച്ചു;ടര്‍ളി ശീല
 കൊണ്ട് ഷര്‍ട്ട്‌ തയ്പ്പിച്ച  ശേഷം രണ്ട് പേരും നൂറി
ന്‍റെ നോട്ട് മാറി മാറി കീശയിലിടും. ടര്‍ളിഷര്‍ട്ടിന്‍റെ 
കീശയില്‍ എല്ലാവരും കാണത്തക്ക വിധത്തിലായിരുന്നു
 നൂറിന്‍റെ നോട്ട് വെച്ചിരുന്നത് !അതെ അത് മശായിഖന്‍
 മാരുടെ ശൈലിയാണ് ,

അവര്‍ ഒരിക്കലും തങ്ങളുടെ വിഷമതകളെയും പരാദീനത കളെയും പുറത്ത് കാണിക്കാറില്ല .റബ്ബിന്‍റെ പ്രവര്‍ത്തിയി
ല്‍ നിരാക്ഷേപം പരിപൂര്‍ണ തൃപ്തിഉള്‍ക്കൊള്ളുവാന്‍ കഴി
യുന്ന മശായിഖന്‍ മാര്‍ക്ക് മാത്രമേ തങ്ങളുടെ വിഷമ
തകളെയും പരാദീനതകളെയും മൂടി വെച്ച് പ്രസന്നതയുടെ
 മുഖം  കാപട്യമില്ലാതെ പ്രദര്ഷിപ്പിക്കുവാന്‍ കഴിയുകയുള്ളൂ,,,,
==============================================
തുടര്‍ഭാഗം കാണാന്‍ ഇതില്‍ ക്ലിക്ക്‌ ചെയ്യാം 
                                                            
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള
കച്ചവടം
==========================================

2 അഭിപ്രായങ്ങൾ:

  1. വായിക്കുന്നവര്‍ അഭിപ്രായം അറിയിക്കുക

    മറുപടിഇല്ലാതാക്കൂ
  2. ഈ ബ്ലോഗിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ voice കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.

    മറുപടിഇല്ലാതാക്കൂ